മേലുകാവ് പാണ്ടിയന്‍മാവില്‍ അപകടം തുടര്‍ക്കഥ; നാട്ടുകാരും ഭീതിയിൽ

melukavwb
SHARE

കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ മേലുകാവ് പാണ്ടിയന്‍മാവില്‍ അപകടം തുടര്‍ക്കഥയാകുന്നു. കൊടുംവളവില്‍ 

കഴിഞ്ഞദിവസം രാത്രി ലോഡുമായെത്തിയ ലോറിയാണ് താഴേയ്ക്ക് മറിഞ്ഞത്. അപകടം പതിവായതൊടെ ഇവിടെ താമസിക്കുന്നവരും ഭീതിയിലാണ്. 

രാത്രികാലങ്ങളിലാണ് അപകടങ്ങളിലേറെയും.  കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ഇരുമ്പുപൈപ്പുകളുമായെത്തിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. 50 

മീറ്ററോളം താഴെയുള്ള വീടിന് പിന്നിലിടിച്ച് ലോറി നിന്നു. വീട്ടുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. താഴേയ്ക്ക് വീണിരുന്ന വാഹനങ്ങളെ 

തടഞ്ഞുനിര്‍ത്തിയിരുന്ന മരംകൂടി ഇത്തവണ മറിഞ്ഞതോടെ വീട്ടുകാര്‍ കൂടുതല്‍ ആശങ്കയിലാണ്. ഹെയര്‍ പിന്‍വളവുകളാണ് മേലുകാവ് പാണ്ടിയന്‍മാവില്‍ 

അപകടങ്ങള്‍ക്കിടയാക്കുന്നത്. ഇറക്കമിറങ്ങിവരുന്ന വലിയ വാഹനങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേയ്ക്ക് പതിച്ച സംഭവങ്ങള്‍ നിരവധി. വേണ്ടത്ര ഉറപ്പില്ലാത്ത സംരക്ഷണഭിത്തി തകര്‍ത്താണ് വാഹനങ്ങള്‍ താഴെ വീഴുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ബലവത്തായ സംരക്ഷണഭിത്തി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് പരാതി.

MORE IN CENTRAL
SHOW MORE
Loading...
Loading...