തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം അനധികൃത മണൽവാരൽ; രണ്ടുപേർ അറസ്റ്റിൽ

sandthykoodam-23
SHARE

കൊച്ചി തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം ചെലവന്നൂര്‍ കായലില്‍ അനധികൃതമായി മണല്‍ വാരിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ കുന്നറ കോളനിക്കാരായ ബാബു , കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. മെട്രോ സ്റ്റേഷന്റെ തൂണിന് തൊട്ടുതാഴെനിന്ന് മണല്‍വാരി കടത്തിയവരെക്കുറിച്ച് നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്. അനധികൃത മണല്‍ കടത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

തൈക്കൂടം മെട്രോ സ്റ്റേഷന്റെ തൂണുപോലും അപകടാവസ്ഥയിലാക്കുന്ന തരത്തില്‍ ദിവസങ്ങളായി മണല്‍വാരുകയായിരുന്നവരാണ് പിടിയിലായത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് മരട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടു. മണല്‍ വാരുന്നവരെ കണ്ടെത്തി ആദ്യം താക്കീത് നല്‍കി. എന്നാല്‍ മണല്‍വാരല്‍ തുടര്‍ന്നതോടെയാണ് പൊലീസ് നടപടിയുണ്ടായത്. രാത്രി മണല്‍വാരുന്നതിനിടെ ബാബുവും വള്ളത്തിലിരുന്ന കുട്ടനെയും പൊലീസ് പിടികൂടി. ഹോള്‍ഡ്: പോലീസ് പ്രതിയെ പിടിക്കുന്നത്.  ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

MORE IN CENTRAL
SHOW MORE
Loading...
Loading...