നികുതി വർധനയില്ല; എറണാകുളത്തെ മാലിന്യമുക്തമാക്കും; ജില്ലാ ബജറ്റ് ഇങ്ങനെ

budget-17
SHARE

കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്‍കി എറണാകുളം ജില്ലാ പഞ്ചായത്ത് ബജറ്റ്. എറണാകുളത്തെ മാലിന്യമുക്ത ജില്ലയാക്കുമെന്നതുള്ളതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. അതേസമയം ബജറ്റില്‍ നികുതികളൊന്നും വര്‍ധിപ്പിച്ചിട്ടില്ല. 

180.78 കോടിയുടെ വരവും 176.83 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് എറണാകുളം ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചത്. 3.95 കോടിയുടെ നീക്കിയിരിപ്പുണ്ട്. റോഡുകളുടെ നവീകരണത്തിനാണ് ഏറ്റവും അധികം തുക നീക്കി വച്ചിരിക്കുന്നത്. 64 കോടി. പുതിയ റോഡുകള്‍ ഒരു കോടിയും അനുവദിച്ചു. മൂന്നരക്കോടി രൂപ കുടിവെള്ള പദ്ധതികള്‍ക്കായി നീക്കി വച്ചു. കാര്‍ഷികമേഖലയുടെ നവീകരണത്തിന് 9.71 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. 

ജില്ലാ പഞ്ചായത്ത് സ്വന്തം ബ്രാന്‍ഡില്‍ അരി വിപണയിലിറക്കും. തോടുകളിലെ മാലിന്യം നീക്കി, ജലമൊഴുക്ക് ഉറപ്പാക്കി കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പറയുന്നു. സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് 4 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ആരോഗ്യ സംരക്ഷണത്തിനായി 6 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനുമായി 4 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മാലിന്യമുക്ത എറണാകുളം പദ്ധതി നടപ്പിലാക്കും. വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിനായി 6.90 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കോളജുകളുടെ സഹായത്തോടെ ലേബര്‍ ബാങ്ക് എന്ന പേരില്‍ ജില്ലാപഞ്ചായത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്ഥാപിക്കും. ജില്ലാ പഞ്ചായത്ത് സ്വന്തം ബ്രാന്‍ഡില്‍ ജൈവവളങ്ങള്‍ വിപണിയിലിറക്കും. ഇതിനായി വനിതകളുടെ ജൈവവള നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങും. ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയും ക്ഷേമവും ലക്ഷ്യമിട്ട് അവര്‍ക്കായി പദ്ധതികള്‍ക്കായി ബജറ്റില്‍ ഫണ്ടും വകയിരുത്തി. ലൈഫ് ഭവന പദ്ധതിക്കായി 10 കോടിയും ഗേഹം പാര്‍പ്പിട സമുച്ചയം പദ്ധതിക്കായി 10 കോടിയും  നീക്കി വച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോര്‍ജാണ ബജറ്റ് അവതരിപ്പിച്ചത്

MORE IN CENTRAL
SHOW MORE
Loading...
Loading...