പ്രളയത്തില്‍ തകര്‍ന്ന ഹോമിയോ ഡിസ്്പെന്‍സറി അറ്റകുറ്റപണി ചെയ്യാതെ അനാസ്ഥ

homeo-hospital-01
SHARE

പ്രളയത്തില്‍ തകര്‍ന്ന ഹോമിയോ ഡിസ്്പെന്‍സറി  അറ്റകുറ്റപണി ചെയ്യാതെ കോതമംഗലം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്. രണ്ട് വര്‍ഷം മുന്‍പ് മാത്രം പ്രവര്‍ത്തനമാരംഭിച്ച കെട്ടിടമാണ് പ്രളയകാലത്ത് തകര്‍ന്നത്.  നൂറ് കണക്കിന് ആളുകള്‍ക്ക് ആശ്രയമായ ഡിസ്്പെന്‍സറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റമുറി വാടക കെട്ടിടത്തിലാണ്. 

2018 ജൂലൈയിലാണ് ചിറപ്പടിയിലെ ഇക്കാണുന്ന കെട്ടിടത്തില്‍ ഇലമല്ലൂര്‍ ഹോമിയോ ഡിസ്്പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചത്. എന്‍ എച്ച് എം ഫണ്ടില്‍ നിന്നടക്കം വന്‍ തുക ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചതും. പക്ഷേ ഒരു കൊല്ലത്തിനിപ്പുറമെത്തിയ പ്രളയത്തില്‍ കെട്ടിടത്തിന് കാര്യമായ കേട് പാട് സംഭവിച്ചു. പുഴയോട് ചേര്‍ന്ന ഭാഗത്തെ മണ്ണ് കുത്തിയൊലിച്ച് പോയതോടെ കരിങ്കല്‍ കെട്ട്‌‍‌ ഭാഗികമായി തകര്‍ന്നു. ഇതോടെ തൊട്ടടുത്ത് തന്നെയുള്ള അസൗകര്യങ്ങള്‍ നിറഞ്ഞ ഒറ്റമുറി കെട്ടിടത്തിലായി ഡിസ്്പെന്‍സറിയുടെ പ്രവര്‍ത്തനം. കെട്ടിടത്തിന്റെ കേട് പാടുകള്‍ തീര്‍ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നുമില്ല. അറ്റകുറ്റപണികള്‍ വൈകുന്നത് കെട്ടിടം പൂര്‍ണമായും തകരാനും കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

ഡിസ്പെന്‍സറി കെട്ടിടത്തിന്റെ സമീപമുള്ള ലിങ്ക് റോഡും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. റോഡിന്റെ പകുതിയോളം ഭാഗം ചിറയിലേക്ക് ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്.

MORE IN CENTRAL
SHOW MORE
Loading...
Loading...