നേരെക്കടവ് റോഡിലെ വലിയ കലുങ്ക്പാലം അപകടാവസ്ഥയിൽ; റോഡ് ഇടിഞ്ഞുതാഴ്ന്നു

kslunkenb
SHARE

വൈക്കം നേരെക്കടവ് റോഡിലെ വലിയ കലുങ്ക്പാലം അപകടാവസ്ഥയിൽ. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിലെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്നു. 

പാലം അപകടാവസ്ഥയിലായി രണ്ട് വർഷം കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. 

വൈക്കത്ത് നിന്നും ആലപ്പുഴ മാക്കേകടവിലേക്ക് എത്താനുള്ള ജങ്കാർജെട്ടിയിലേക്കുള്ള ഏകവഴിയിലാണ് അപകടകലുങ്ക്. പാമ്പിഴഞ്ഞാം തോടിന്‍റെ 

ത്തോടിന് കുറുകെയാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കലുങ്ക്പാലം നിര്‍മിച്ചത്. 2018ലെ പ്രളയത്തില്‍ പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. ഇത് 

പരിഹരിക്കാന്‍ മുതിരാതെ കഴിഞ്ഞ വര്‍ഷം റോഡ് ടാര്‍ ചെയ്തു. ഇതോടെ കൂടുതല്‍ ഭാഗങ്ങളില്‍ റോഡിടിഞ്ഞു പാലത്തിന്‍റെ ഒരു ഭാഗത്ത് രൂപപ്പെട്ട കുഴി 

ജീവനെടുക്കാം പാകത്തിലായി. നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ ദിവസേന അപകടത്തിൽപ്പെടുന്നത്. 

അടുത്തിടെ പ്രദേശത്തുണ്ടായ ശക്തിയായ വേലിയേറ്റവും റോഡ് കൂടുതൽ ഇടിയാൻ കാരണമായി.  ഒരു KSRTC ബസും 2 സ്വകാര്യ ബസും ഇതുവഴി സർവ്വീസ് 

നടത്തുന്നുണ്ട്. അപകടാവസ്ഥ ചൂണ്ടി കാണിച്ചിട്ടും അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കുഴിക്ക് ചുറ്റും വരയിട്ട് അടയാളപ്പെടുത്തി 

യാത്രകാര്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കുകയാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE
Loading...
Loading...