വേലിയേറ്റത്തിൽ മുങ്ങിത്താണ് നേരെക്കടവ്; അവഗണന

kayal-wb
SHARE

വേമ്പനാട്ട് കായലിലെ വേലിയേറ്റം മൂലം വെള്ളത്തില്‍മുങ്ങുന്ന വൈക്കം നേരെക്കടവ് നിവാസികളോടുള്ള അവഗണന തുടരുന്നു.  ഉദയനാപുരം പഞ്ചായത്തിലെ നാല് വാർഡുകളിലായി ആയിരത്തിലധികം വീടുകളും നെരെക്കടവ് റോഡുമാണ് വര്‍ഷങ്ങളായി വെള്ളത്തില്‍ മുങ്ങുന്നത്. കായൽതീരം കല്ല് കെട്ടി ഉയർത്തി തോടുകൾ ആഴം കൂട്ടണമെന്ന ആവശ്യം അധികൃതർ അവഗണിച്ചതാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണം.

പുലർച്ചെ എഴുന്നേൽക്കുന്ന നേരെക്കടവുകാര്‍ക്ക് പുറത്തിറങ്ങണമെങ്കിൽ രാത്രി മുറ്റത്ത് ഒരു വള്ളം ഉറപ്പാക്കേണ്ട ഗതികേടാണ്. വള്ളമില്ലെങ്കില്‍ മുട്ടറ്റം വെള്ളത്തിലൂടെ നീന്തികയറണം. ജനുവരിയില്‍ വേലിയേറ്റം തുടങ്ങിയാല്‍ എല്ലാവര്‍ഷവും ഇതാണ് കാഴ്ച. മുറ്റത്തും ശുചിമുറികളിലും ഇടതോടുകളിലെ 

മലിനജലം നിറയും. തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ അടയ്ക്കുന്നതോടെയാണ് വേമ്പനാട്ട് കായലിലെ വേലിയേറ്റം ഇവരുടെ ജീവിതം ദുരിതത്തിലാക്കും. 

ഉദയനാപുരം പഞ്ചായത്തിലെ ഒന്ന്, പതിനഞ്ച്, പതിനാറ്, പതിനേഴ് വാർഡുകളിലെ 1500 ലധികം കുടുബങ്ങൾക്കാണ് ഈ ദുരിതം.  ഒന്നര കിലോമീറ്റർ വരുന്ന ഉദയനാപുരം നേരെകടവ് റോഡിന്‍റെ മുക്കാൽ ഭാഗവും സമീപത്തെ പാമ്പിഴഞ്ഞാം തോട് കവിഞ്ഞ് പുലർച്ചെ വെള്ളത്തിലാകും. പരിസരത്താകെ മാലിന്യം 

നിക്ഷേപിച്ച് നാലു മണിക്കൂറിനു ശേഷം വേലിയിറക്കത്തോടെ വെള്ളം ഒഴിയും. ആലപ്പുഴ മാക്കേകടവിലേക്ക് ജങ്കാർ കടക്കാനെത്തുന്ന നൂറുകണക്കിന് വാഹനയാത്രക്കാരും റോഡ് മുങ്ങുന്നതോടെ ദുരിതത്തിലാണ്. തീരപ്രദേശത്തെ 

അന്‍പതിലധികം ഇടത്തോടുകൾ ആഴം കൂട്ടി സംരക്ഷിക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണം. ചെമ്പ് മുതൽ വൈക്കം ബോട്ട് ജെട്ടി വരെയുള്ള കായൽ തീരം ഉയർത്തി കല്ല് കെട്ടി സംരക്ഷിക്കാനും നടപടിയില്ല. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം ജനപ്രതിനിധികളും ഈറിഗേഷൻ വകുപ്പും കണ്ടില്ലെന്ന് നടിക്കുന്നു. 

MORE IN CENTRAL
SHOW MORE
Loading...
Loading...