ഇലവീഴാപൂഞ്ചിറ കേന്ദ്രീകരിച്ച് ശുദ്ധജല പദ്ധതി; കോട്ടയത്തിന്റെ കിഴക്കൻമേഖലയ്ക്ക് ആശ്വാസം

poonchira-wb
SHARE

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഇലവീഴാപൂഞ്ചിറ കേന്ദ്രീകരിച്ച് ശുദ്ധജല പദ്ധതി ഒരുങ്ങുന്നു. മേലുകാവ്, 

മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കാനാണ് നടപടി. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ വാട്ടര്‍ അഥോറിറ്റി ആരംഭിച്ചു. 

മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായതകളിലെ ഒരുഡസനിലേറെ വാര്‍ഡുകളില്‍ വര്‍ഷത്തില്‍ എട്ട് മാസവും കുടിവെള്ളമില്ല. മാറിമാറിവരുന്ന 

ജനപ്രതിനിധികളും സര്‍ക്കാരും പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും ജലക്ഷാമം പരിഹരിക്കാന്‍ പര്യാപ്തമായിരുന്നില്ല. രാമപുരം കുടിവെള്ള പദ്ധതിയുടെ 

നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളുടെ ഉയർന്ന മേഖലകളിൽ വെള്ളം എത്തിക്കാനാകില്ലെന്ന് ജല അഥോറിറ്റി 

വ്യക്തമാക്കി. ഇതിന് ബദലായിട്ടാണ് ഇലവീഴാപൂഞ്ചിറയെ പരിഗണിക്കുന്നത്. 

ഇക്കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിലും നാട്ടുകാരുടെ പ്രധാന ആവശ്യം കുടിവെള്ളമായിരുന്നു. മലങ്കര അണക്കെട്ടില്‍ നിന്നും പൂഞ്ചിറ ടോപ്പിൽ 

വെള്ളമെത്തിച്ചാൽ താഴ്ന്ന പ്രദേശങ്ങളിലെല്ലല്ലാം ശുദധജലമെത്തിക്കാൻ കഴിയും. ഈ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജിന്‍റെ 

ഇടപെടലിലൂടെ ജീവന്‍വെയ്ക്കുന്നത്. 

ഇലവിഴാപൂഞ്ചിറയുടെ വിവിധയിടങ്ങളിൽ സന്ദര്‍ശനം നത്തിയ സംഘം പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. 

MORE IN CENTRAL
SHOW MORE
Loading...
Loading...