പുല്ലഴിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ജയം മുന്നണികൾക്ക് നിർണായകം

pullazhi-election
SHARE

തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി ഡിവിഷനില്‍ മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ പുല്ലഴിയില്‍ മല്‍സരിക്കുന്നത് പഴയ കോണ്‍ഗ്രസ് കൗണ്‍സിലറാണ്. 

പുല്ലഴിയിലെ തിരഞ്ഞെടുപ്പ് തൃശൂര്‍ കോര്‍പറേഷന്‍  ഭരണത്തെ തന്നെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായ എം.കെ.മുകുന്ദന്‍ മരിച്ചതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി 21നാണ് തിരഞ്ഞെടുപ്പ്. യു.ഡി.എഫ് നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. മുന്‍ കൗണ്‍സിലര്‍ രാമനാഥനാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ഇടതുമുന്നണിയാകട്ടെ കോണ്‍ഗ്രസിന്റെ തന്നെ പഴയ കൗണ്‍സിലര്‍ അഡ്വക്കേറ്റ് മഠത്തില്‍ രാമന്‍കുട്ടിയെ രംഗത്തിറക്കിയാണ് അങ്കം കൊഴുപ്പിച്ചത്. നേരത്തെ ബി.ഡി.ജെ.എസിനു നല്‍കിയിരുന്ന സീറ്റ് ബി.ജെ.പി തിരിച്ചു വാങ്ങി സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ സന്തോഷ് പുല്ലഴിയാണ് സ്ഥാനാര്‍ഥി. 

തൃശൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിന് ഇരുപത്തിനാലും യു.ഡി.എഫിന് ഇരുപത്തിമൂന്നും സീറ്റുകളാണ് നിലവില്‍. പുല്ലഴി ആരെ തുണയ്ക്കുമെന്നതാണ് ചോദ്യം. എല്‍.ഡി.എഫിന് കിട്ടിയാല്‍ പിന്നെ മേയര്‍ എം.കെ വര്‍ഗീസിന്റെ പിന്തുണ വേണ്ട. യു.ഡി.എഫിന് കിട്ടിയാലോ കക്ഷിനില തുല്യമാകും. എം.കെ.വര്‍ഗീസ് തന്നെ നിര്‍ണായക ശക്തിയാകും. രണ്ടു വര്‍ഷത്തേയ്ക്കാണ് മേയര്‍ പദവി എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. യു.ഡി.എഫാകട്ടെ അഞ്ചു വര്‍ഷം മേയര്‍ പദവി വാഗ്ദാനം ചെയ്തിരുന്നു. 

MORE IN CENTRAL
SHOW MORE
Loading...
Loading...