തേക്കടി അഞ്ചാം മൈലിൽ കടുവ; ഭീതിയിൽ കർഷകർ

tiger-24
SHARE

ഇടുക്കി  തേക്കടി - മൂന്നാർ പാതയിലെ  അഞ്ചാം മൈലിൽ കടുവയിറങ്ങി.  രാത്രി കാറിലെത്തിയ യാത്രക്കാരാണ് കടുവയെ കണ്ടത്. കഴിഞ്ഞ മാസം ചെങ്കരയിലും, സ്പ്രിംങ്ങ് വാലിയിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു.  

ഏറെ കാലത്തിന് ശേഷമാണ്  ഈ മേഖലയില്‍ കടുവയിറങ്ങിയെന്ന് സ്ഥിരീകരിക്കുന്നത്. മൂന്നാറിൽ നിന്ന് കുമളിയിലേയ്ക്ക് വന്ന ഡ്രൈവർമാരാണ് കടുവയെ കണ്ടത്.  രാത്രിയിലെത്തിയ  വാഹനത്തിന്റെ  വെളിച്ചം കണ്ടതോടെ റോഡിൽ നിന്ന് സമീപത്തെ കൃഷിയിടത്തിലേയ്ക്ക് കടുവ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു,  എന്നാല്‍ കൃഷിയിടത്തിന്റെ ചുറ്റുവേലി തടസമായതോടെ  കടുവ മറുഭാഗത്തെ  കുറ്റിക്കാട്ടിലേയക്ക് ഒാടിമറഞ്ഞു.  ഈ സമയം കാറിനു പിന്നാലെ എത്തിയ 2 ലോറി ഡ്രൈവർമാരും കടുവയെ കണ്ടു.

കഴിഞ്ഞ മാസം ചെങ്കരയിലും, സ്പ്രിംങ്ങ് വാലിയിലും പുലിയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങൾക്ക് പുറമെ കടുവയും കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയത് കർഷകരെ ഭീതിയിലാക്കി. 

MORE IN CENTRAL
SHOW MORE
Loading...
Loading...