വീടൊഴിഞ്ഞില്ല; വീട്ടമ്മയെ കയ്യേറ്റം ചെയ്തെന്ന് പരാതി; തെളിവായി ദൃശ്യങ്ങൾ

kannamali-24
SHARE

കൊച്ചി തോപ്പുംപടിയിെല സാന്തംകോളനിയില്‍ പട്ടികജാതിക്കാരിയായ വീട്ടമ്മയേയും മക്കളേയും ‌വീടൊഴിയാത്തതിന്റെ പേരില്‍ സ്വകാര്യവ്യക്തി കൈയ്യേറ്റം ചെയ്തെന്ന് പരാതി. നവജീവന്‍ എന്ന കൊച്ചി കേന്ദ്രീകൃതമായ സാമൂഹ്യസംഘടനയുടെ നേതാവായ ജോണ്‍സനും സംഘത്തിനും എതിരെയാണ് വീട്ടമ്മ കയ്യേറ്റദൃശ്യങ്ങള്‍ സഹിതം ആരോപണമുന്നയിച്ചത്. ജോണ്‍സനെതിരെ പരാതി നല്‍കിയ തനിക്കെതിരെയും പൊലീസ്  കേസെടുക്കുകയായിരുന്നുവെന്ന് വീട്ടമ്മയായ മഗ്ദലീന്‍ സാമന്തിയ ആരോപിച്ചു.

തന്നെയും ഭിന്നശേഷിക്കാരനായ മകനടക്കമുള്ള മൂന്ന് മക്കളെയും കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് വീട്ടമ്മയായ മഗ്ദലീന്‍ സാമന്തിയ മാധ്യമങ്ങളെ കണ്ടത്. തികച്ചും പാവപ്പെട്ടവരായ തനിക്കും മക്കള്‍ക്കും ജോണ്‍സന്റെ നവജീവന്‍ എന്ന സംഘടന വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കണ്ണമാലിയില്‍നിന്ന് ഇപ്പോള്‍ താമസിക്കുന്ന തോപ്പുംപടിയിലെ വീട്ടിലേക്ക് എത്തിയത് അങ്ങനെയാണ്. കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു താക്കോല്‍ദാനം. തന്റെ കുടുംബത്തിന്റെ ദുരവസ്ഥയുടെ ചിത്രങ്ങളെടുത്ത് ജോണ്‍സണ്‍ പണപിരിവും നടത്തി. എന്നാല്‍ പിന്നീട് താന്‍ വെറും വാടകകാരിയാണെന്നും വാടക ചീട്ട് എഴുതണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്നതോടെ വീടൊഴിയണമെന്ന ഭീഷണിയായി . പിന്നീട് ജോണ്‍സണും എട്ടംഗ സംഘവും വീട്ടിലെത്തി തന്നെയും മക്കളെയും കയ്യേറ്റം ചെയ്തതെന്ന് വീട്ടമ്മ പറയുന്നു. 

ഭിന്നശേഷിക്കാരനായ മകനും വാര്‍ത്താസമ്മേളനത്തില്‍ അമ്മയെ ശരിവച്ചു. മഗ്ദലീന്റെ പരാതിയില്‍ കേസെടുത്ത തോപ്പുംപടി  പൊലീസ് കൗണ്ടര്‍ കേസും എടുത്തതോടെ പ്രശ്നത്തില്‍ വിവിധ സംഘടനകളും ഇടപെട്ടു. യൂത്ത് കോണ്‍ഗ്രസ് എസ്.ഡി.പി.െഎ പ്രാദേശിക നേതാക്കളോടൊപ്പമാണ്  മഗ്ദലീന്‍ മാധ്യമങ്ങളെ കണ്ടതും. 

MORE IN CENTRAL
SHOW MORE
Loading...
Loading...