നാടകക്കളരിയുമായി ടാലന്റ് ഹബ്; ആഘോഷമാക്കി കുരുന്നുകൾ

talent-19
SHARE

കോവിഡ് കാലവും ഓണ്‍ലൈന്‍ ക്ലാസുകളും സൃഷ്ടിച്ച വിരസതയ്ക്കിടയില്‍ കുട്ടിക്കൂട്ടത്തിന്‍റെ ആഘോഷങ്ങള്‍ക്കുള്ള വേദിയായിരുന്നു സമഗ്രശിക്ഷാ കേരളത്തിന്‍റെ ടാലന്‍റ് ലാബ്.പരിപാടിക്ക് കോവിഡ് ജാഗ്രതയുടെ കരുതല്‍ കൂടിയായപ്പോള്‍ മാതാപിതാക്കളും ആശ്വാസത്തില്‍.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മകളെ നെഞ്ചേറ്റി തൃപ്പൂണിത്തുറ ബി.ആര്‍.സി.യില്‍ കുട്ടികള്‍ അവതരിപ്പിച്ച  നാടകം കാഴ്ചക്കാര്‍ക്ക് കൗതുകമായി.നാടകക്കളരിയില്‍ പങ്കെടുത്ത കുട്ടികളുടെ ആവേശം അധ്യാപകരും ഏറ്റെടുത്തു.

തൃപ്പൂണിത്തുറ ബി.ആര്‍.സിയുടെ കീഴിലുള്ള വിവിധ സ്കൂളിലെ കുട്ടികള്‍ക്കായാണ് നാടകക്കളരിയും അലങ്കാര വസ്തുക്കളുടെ നിര്‍മാണവും നടത്തിയത്.കുട്ടികള്‍ തന്നെ ഉണ്ടാക്കിയ അലങ്കാര വസ്തുക്കളും ടാലന്‍റ്  ഫെസ്റ്റില്‍ ശ്രദ്ധേയമായി. പരിശീലനത്തിനായി വിവിധസമയങ്ങളിലായാണ് കുട്ടികള്‍ എത്തിയിരുന്നത്. ചിത്രരചന,യോഗ തുടങ്ങിയവയും പരിശീലനത്തിന്‍റെ ഭാഗമായിരുന്നു.അറുപതോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി പരിശീലനത്തില്‍ പങ്കെടുത്തത്.

MORE IN CENTRAL
SHOW MORE
Loading...
Loading...