അപകട ഭീഷണി ഉയർത്തി വൈദ്യുതി കമ്പികൾ; അവഗണിച്ച് കെഎസ്ഇബി

kseb-08
SHARE

വൈക്കത്ത് നാട്ടുകാരോടുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും അവഗണനയ്ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അപകടഭീഷണി ഉയര്‍ത്തി ഭൂമിയോട് തൊട്ടുചേര്‍ന്ന് നില്‍ക്കുന്ന വൈദ്യുതി കമ്പികള്‍ ഉയര്‍ത്തിക്കെട്ടാനുള്ള പരിശ്രമം പോലും ഇതുവരെ ഉണ്ടായിട്ടില്ല. 

കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ച രാജുവിന്‍റെ അതേ വാര്‍ഡിലെ താമസക്കാരനാണ് ശ്രീധരേട്ടന്‍. വീടിന് മുന്നിലൂടെ കടന്ന് പോകുന്ന വൈദ്യുതി കമ്പികള്‍ ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ട് പിന്നിട്ടു. വൈദ്യുതി പ്രവാഹമുള്ള കമ്പികളുടെ ഉയരം ഭൂമിയില്‍ നിന്ന് കഷ്ടിച്ച് മൂന്നടി മാത്രം.  മഴമാറിയാല്‍ മാറ്റിക്കെട്ടാമെന്ന് പറഞ്ഞതാണ്. 

കെഎസ്ഇബി ഓഫിസിലേക്ക് ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണാല്‍ പോലും വിളിച്ചുപറയാന്‍ നാട്ടുകാര്‍ക്ക് നിവര്‍ത്തിയില്ല. വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്ന ഘട്ടങ്ങളില്‍ നാട്ടുകാരുടെ ഇടപെടലാണ് പലപ്പോഴും ദുരന്തങ്ങള്‍ ഒഴിവാക്കുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...