മേല്‍പ്പാലങ്ങളില്‍ മാസ്റ്റിക് ആസ്ഫാള്‍ട്ട് പതിപ്പിക്കുന്ന ജോലി തുടങ്ങി

Vyttila-taring-01
SHARE

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ ടാറിങ്ങിന് മുന്നോടിയായായുള്ള മാസ്റ്റിക് ആസ്ഫാള്‍ട്ട് പതിപ്പിക്കുന്ന ജോലി തുടങ്ങി. ടാറിങ്ങിന് ബലം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. യന്ത്രവല്‍കൃതമല്ലാത്ത ജോലി പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയമെടുക്കും. 

തിളച്ചുമറിയുന്ന മാസ്റ്റിക് ആസ്ഫാള്‍ട്ട് മിശ്രിതം ഫര്‍ണസില്‍നിന്ന് പുറത്തെടുത്ത് പാലത്തില്‍ ഒഴിച്ചാല്‍ മിനിറ്റുകള്‍ക്കൊണ്ട് ഉറച്ച് സെറ്റാകും. അതായത് തടിക്കട്ടകൊണ്ട് തട്ടിക്കൂട്ടി നിരത്തിയെടുക്കാന്‍ നിസാര സമയംമാത്രം. ഗുജറാത്തില്‍നിന്ന് എത്തിച്ച വ്യാവസായിക ബിറ്റുമിന്‍, മെറ്റല്‍, പാറപ്പൊടി എന്നിവയെല്ലാംകൂടിചേര്‍ത്ത് ഒന്നരടണ്‍ മിശ്രിതമാണ് ഒരോ തവണയും ഫര്‍ണസില്‍ ഉരുക്കിയെടുക്കുന്നത്. 1.2 മീറ്റര്‍ വീതിയില്‍ ഒരിഞ്ച് കനത്തില്‍ ഏകദേശം പതിനഞ്ചുമീറ്റര്‍ ഇതുകൊണ്ട് പൂര്‍ത്തിയാക്കാം. ഓരോ തവണയും രണ്ട് മണിക്കൂര്‍ സമയമെടുത്താണ് മിശ്രിതം തയാറാക്കുന്നത്.

ഈര്‍പ്പരഹിത സാഹചര്യത്തില്‍ ചെയ്യേണ്ട ജോലികള്‍ക്ക് കാലാവസ്ഥ വളരെ നിര്‍ണായകമാണ്. ടാറിങ്ങിന് മുന്നോടിയായി മാസ്റ്റിക് ആസ്ഫാള്‍ട്ട് പതിക്കുന്നതോടെ ടാറിങ്ങ് ദീര്‍ഘകാലം ഈടുനില്‍ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. വൈറ്റില മേല്‍പ്പാലത്തില്‍ അരൂര്‍ ഭാഗത്തേക്കുള്ള പണി ആരംഭിച്ചു. സമാനമായ രീതിയില്‍ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിലെയും മാസ്റ്റിക് ആസ്ഫാള്‍ട്ട് പതിപ്പിക്കല്‍ തുടങ്ങി. രണ്ട് വശങ്ങളിലെയും അപ്രോച്ച് റോഡുകള്‍ തീര്‍ന്നതിനാല്‍ മാസ്റ്റിക് ജോലികള്‍ തീരുന്ന മുറയ്ക്ക് ടാറിങ് നടത്തും. 

MORE IN CENTRAL
SHOW MORE
Loading...
Loading...