നേര്യമംഗലം - ഇടുക്കി റോഡിൽ മണ്ണിടിച്ചിൽ; 38 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

landslide-wb
SHARE

മഴ കനത്തതോടെ നേര്യമംഗലം - ഇടുക്കി റോഡിൽ മണ്ണിടിച്ചിൽ. മുപ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 

കഴിഞ്ഞ വർഷം വലിയതോതിൽ മണ്ണിടിച്ചിലുണ്ടായ നാൽപത്തിയാറ് ഏക്കർ പ്രദേശത്താണ്  മണ്ണിടിച്ചിലുണ്ടായത്. നേര്യമംഗലം - ഇടുക്കി റോഡിൽ നൂറ് 

മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു.  അപകടഭീഷണി മുന്നിൽക്കണ്ട് പ്രദേശത്തെ 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

റോഡിൻ്റെ മുകളിലായി മലനിരകളിലും നിരവധി വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമായാൽ ഇവ താഴേക്ക് പതിക്കാനുള്ള സാധ്യതയേറെയാണ്. 

മലയടിവാരത്തിനും റോഡിനും താഴെയായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...