കോവിഡ് രോഗികളെ എത്തിക്കാൻ പ്രത്യേക യാത്രാപദ്ധതിയുമായി എറണാകുളം

covid-travel
SHARE

കോവിഡ് രോഗികളെ ചികില്‍സാ കേന്ദ്രങ്ങളിലെത്തിക്കാന്‍ പ്രത്യേക യാത്രാപദ്ധതി തയ്യാറാക്കി എറണാകുളം ജില്ലാഭരണകൂടം. ആംബുലന്‍സിന് പുറമെ  മറ്റ് വാഹനങ്ങളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി. കോവിഡ് പോസിറ്റീവാവുന്ന രോഗികളെ പൂര്‍ണസുരക്ഷയില്‍ ആശുപത്രികളിലെത്തിക്കും. ജില്ലയില്‍ നാവികസേനാ ഉദ്യോഗസ്ഥരടക്കം 59 പേര്‍ക്കാണ് ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. 

കോവിഡ് പോസീറ്റീവാവുന്ന രോഗികളെ വീട്ടില്‍ നിന്ന് എഫ്എല്‍ടിസികളിലേക്കും അവിടെ നിന്ന് വേണ്ടിവന്നാല്‍ കോവിഡ് ആശുപത്രികളിലേക്കും താമസമില്ലാതെ എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നത് ഓരോ  എഫ്എല്‍ടിസികളിലും മൂന്ന് വാഹനങ്ങള്‍ സജ്ജമായിരിക്കും  കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തയ്യാറാക്കിയ രണ്ട് ചേംപറുള്ള ഓട്ടോ, കാര്‍ എന്നിവയും ഒരു ആംബുലന്‍സും. രോഗം തീവൃതക്കനുസരിച്ച് വാഹനം തിരഞ്ഞെടുക്കും. എഫ്എല്‍ടിസികളില്‍ നിന്ന രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് തന്നെ ഉപയോഗിക്കും.തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള താലൂക്ക് സമിതിയാണ് വാഹനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. 

നാല് നാവികസേന ഉദ്യോഗസ്ഥരുള്‍പ്പെടെ 59 പേര്‍ക്കാണ് ഒടുവില്‍ എറണാകുളത്ത് കോവിഡ് പോസിറ്റീവായത്. ഇതില്‍ അന്‍പത്തി ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടുതലും ഫോര്‍ട്ട്കൊച്ചിക്കാരാണ്. തൃക്കാക്കര കരുണാലയം വൃദ്ധസദനത്തിലെ രണ്ട് അന്തേവാസികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ ആശുപത്രിയിലെ ഒരു നഴ്സിനും കോവിഡ് പോസിറ്റീവായി.

MORE IN CENTRAL
SHOW MORE
Loading...
Loading...