വരുമാനമില്ല: കൊച്ചിയില്‍ സ്വകാര്യബസുകള്‍ ഭൂരിപക്ഷവും സര്‍വീസ് നിര്‍ത്തി

Bus-on-Road-02
SHARE

കൊച്ചിയില്‍ സ്വകാര്യബസുകള്‍ ഭൂരിപക്ഷവും സര്‍വീസ് നിര്‍ത്തി. തൊഴിലാളികള്‍ മുന്‍കയ്യെടുത്ത് സര്‍വീസ് നടത്തുന്ന ചുരുക്കം ബസുകള്‍ മാത്രമാണ് ഇപ്പോള്‍ ഒടുന്നത്.  

യാത്രാകൂലികൂട്ടിയാലും യാത്രക്കാരില്ലാതെ സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഭൂരിപക്ഷം ബസുകളും നിരത്തൊഴിയുന്നത്. സിറ്റിബസുകളടക്കം 700ലേെറ ബസുകള്‍ ഒാടിയിരുന്ന കൊച്ചിയിലെ നിരത്തുകളില്‍ ഇന്നോടിയത് നൂറോളം സര്‍വീസുകള്‍ മാത്രം. അതും നാമമാത്രമായ യാത്രക്കാരുമായി. നഷ്ടമാണെങ്കില്‍ ഈ സര്‍വീസുകളും വരും ദിവസങ്ങളില്‍ ഉണ്ടാകുമോ എന്ന് ഉറപ്പിക്കാനാകില്ല. വരുമാനം വന്‍തോതില്‍ ഇടിഞ്ഞതോടെ ഉടമകള്‍ക്ക് ഒന്നും ലഭിക്കാത്ത സ്ഥിതിയാണ്. 

റോഡ് ടാക്സും ഇന്‍ഷൂറന്‍സും തല്‍കാലത്തേക്ക് ഒഴിവാക്കിയാല്‍  തല്‍കാലം പിടിച്ചു നില്‍ക്കാമെന്നാണ് ഉടമകളുടെയും യൂണിയന്‍കാരുടെയും നിലപാട്. ജീവനക്കാരുടെ നിത്യചെലവെങ്കിലും നടക്കുമെന്നതിനാലാണ് നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ചില ഉടമകളെങ്കിലും തയ്യാറായിട്ടുള്ളത്. മറ്റുള്ളളര്‍ നികുതി ഇളവിനായി ജി ഫോം നല്‍കി അനശ്ചിതകാലത്തേക്ക് സര്‍വീസ് അവസാനിപ്പിച്ചു.

MORE IN CENTRAL
SHOW MORE
Loading...
Loading...