ഇരുന്നൂറേക്കറില്‍ ഭീമന്‍ കൂണ്‍; കൗതുകക്കാഴ്ച്ച

mushroom-02
SHARE

അടിമാലി ഇരുന്നൂറേക്കറില്‍ കണ്ടെത്തിയ ഭീമന്‍ കൂണ്‍ കൗതുകക്കാഴ്ച്ചയായി. കാവുംതടത്തില്‍ ബേബിയുടെ പുരയിടത്തിലാണ് ഭീമന്‍ കൂണുകള്‍ മുളച്ചത്. ഒരു കൂണിന് രണ്ട് കിലോയിലധികം തൂക്കമുണ്ട്.   

സാധാരണ കൂണുകളുടെ നാലിരട്ടി വലിപ്പമാണ് കാവുംതടത്തില്‍ ബേബിയുടെ പുരയിടത്തില്‍ മുളച്ച ഒരു കൂണിന്. .രണ്ടടിയോളം വിസ്താരമാണ് കൂണിന്റെ മുകള്‍ ഭാഗത്തിനുള്ളത്.  രണ്ട് കിലോയിലധികം തൂക്കവുമുണ്ട്. ഈ കൂണ് ഭക്ഷ്യയോഗ്യമാണോയെന്ന കാര്യത്തില്‍ ബേബിക്ക് ഉറപ്പില്ല.

ഭീമന്‍ കൂണുകള്‍ കാണുവാനായി ബേബിയുടെ പുരയിടത്തില്‍ ആളുകള്‍ എത്തുന്നുണ്ട്. നവമാധ്യമങ്ങളിലും വലിപ്പമേറിയ കൂണ്‍  താരമായി കഴിഞ്ഞു. വിദഗ്ദ അഭിപ്രായം തേടിയ ശേഷം ഈ കൂണ് വെറുതെ കണ്ട്കൊണ്ടിരിക്കണോ, അതോ കഴിച്ചുതീര്‍ക്കണോയെന്ന് തീരുമാനിക്കും.

MORE IN CENTRAL
SHOW MORE
Loading...
Loading...