കോവിഡ് പരിശോധനാ സൗകര്യങ്ങൾ ഒരുങ്ങി; ഇടുക്കി മെഡിക്കൽ കോളെജിന് പുതുജീവൻ

idukki-13
SHARE

ഇടുക്കി മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനാ സൗകര്യങ്ങൾ ഒരുങ്ങുന്നു. പി.സി.ആർ ടെസ്റ്റ് ലാബ് അടക്കം മെഡിക്കൽ കോളജിലെ നവീകരിച്ച ബ്ലോക്കിന്റെ  ഉദ്ഘാടനം പതിനാലാം തിയതി ആരോഗ്യ മന്ത്രി നിര്‍വഹിക്കും..

ഇടുക്കി ജില്ലയില്‍ നിന്നുള്ള കോവിഡ് പരിശോധനകള്‍ കോട്ടയം ജില്ലയിലാണ്  നടത്തിയിരുന്നത്.  രോഗികളുടെ എണ്ണമേറുന്ന സാഹചര്യത്തില്‍  ജില്ലയിൽ പി.സി ആർ സൗകര്യമുള്ള ലാബ് സജ്ജമാക്കണമെന്ന ആവശ്യമുയർന്നതോടെയാണ് ഇടുക്കി മെഡിക്കൽ കൊളജിൽ ലാബ് തായാറാക്കിയത്. 82 ലക്ഷം രുപയുടെ ഉപകരണങ്ങൾ സജ്ജികരിച്ചു. ഐസിഎംആറിന്റെ  അംഗീകാരം കൂടി ലഭിച്ചാൽ കോവിഡ് പരിശോധന തുടങ്ങാനാകും. പ്രതിദിനം 300 കോവിഡ് ടെസ്റ്റുകള്‍ ചെയ്യാം. ട്രൂ നാറ്റ് ടെസ്റ്റ് ലാബ്, കോവിഡ് ഐ സി യു,  ഡയാലിസിസ് യൂണിറ്റ് എന്നിവയുടെയെല്ലാം  ഉദ്‌ഘാടനം 14 ാം തിയതി ആരോഗ്യ മന്ത്രി നിർവഹിക്കും.

300 പേരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യവും പുതിയ കെട്ടിടത്തിലുണ്ട്. 31 ഡോക്ടര്‍മാരും, 250 അനുബന്ധ ജീവനക്കാരുമാണ്  ജനറല്‍ മെഡിസിന്‍ ഉള്‍പ്പടെ 15 സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി ഇവിടെയുള്ളത്.

MORE IN CENTRAL
SHOW MORE
Loading...
Loading...