കോവിഡ് രോഗി സുഖപ്പെട്ടിട്ടും പെരുമാനൂരിൽ ലോക്ഡൗൺ; അതൃപ്തി

perumanoor-border-
SHARE

വാഗ അതിര്‍ത്തിക്ക് സമമാണ് ഇപ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍ 60ാം വാര്‍ഡായ പെരുമാനൂരിലെ  പ്രവേശന കവാടം. ഇവിടുത്തെ കോവിഡ് രോഗി സുഖപ്പെട്ടിട്ടും  ലോക്ക് ഡൗണ്‍ തുടരുന്നതിലെ അതൃപ്തി പ്രവേശവാസികള്‍ക്കുണ്ട്. എന്നാല്‍ കണ്ടൈന്‍മെന്റ് സോണില്‍ ഭക്ഷണം മുട്ടാതിരിക്കാന്‍ ചില പൊടിക്കൈകളൊക്കെ ഇവിടുത്തുകാര്‍ നടപ്പാക്കിയിട്ടുണ്ട് .

അന്നവിചാരം മുന്നവിചാരം എന്ന ചൊല്ല് അന്വര്‍ഥമാകുന്നത് ഇവിടെയാണ് . എല്ലാ വിലക്കിലും ഭക്ഷണം തന്നെ മുഖ്യം. കണ്ടൈന്‍മെന്റ് സോണിനു വെളിയില്‍പോകാതെ തന്നെ തേവര മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യവസ്തുക്കളെത്തിക്കാനുള്ള സൂത്രപ്പണിയാണിത് . ബാരിക്കേഡില്‍ തൂക്കിയ ബോര്‍ഡുകളിലെ നമ്പരില്‍ വിളിച്ചാല്‍ അവശ്യസാധനങ്ങള്‍ അവര്‍ നില്‍ക്കുന്നിടത്തെത്തും 

സംഭവമൊക്കെ കൊള്ളാം . പക്ഷേ കൊച്ചി സ്വതന്ത്രമായോടുമ്പോഴും  വീട്ടില്‍ ചടഞ്ഞിരിക്കുന്നതിന്റെ അസ്വസ്ഥത പെരുമാനൂരുകാര്‍ക്കുണ്ട് . അതവര്‍ അതിര്‍ത്തി സംരക്ഷിക്കുന്ന പൊലീസുകാരോട് ഇടയ്ക്കിടെ പറയുന്നുമുണ്ട്. ലോക്ക് ഡൗണ്‍ നീളുന്നതിന്റെ ബുദ്ധിമുട്ട് പൊലീസിനുമുണ്ട് 

ലോക്ക് ഡൗണ്‍ ഇപ്പോള്‍ നീങ്ങുമെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്. പൊലീസിനായി ഇവിടെ ടെന്റ് നിര്‍മാണം ആരംഭിച്ചത് .  നാട്ടുകാരുടെ ആശങ്കയും അതോടെ ഇരട്ടിച്ചിരിക്കുകയാണ് 

MORE IN CENTRAL
SHOW MORE
Loading...
Loading...