തോട്ടപ്പള്ളിയിൽ അഴിമുഖ സമരം ശക്തമാകുന്നു; പൊഴിയുടെ മറവിൽ കരിമണൽ ഖനനം

thottapplly-wb
SHARE

ആലപ്പുഴ തോട്ടപ്പള്ളിയിലെ അഴിമുഖ സമരം ശക്തമാക്കി സമരസമിതി. പൊഴി വീതികൂട്ടാനെന്ന പേരില്‍ കരിമണല്‍ ഖനനത്തിന് സര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്ന് ആരോപിച്ച് കലക്ടറേറ്റിന് മുന്നില്‍ ജനപ്രതിനിധികളും നേതാക്കളും സത്യഗ്രഹമിരിക്കും. പ്രളയ നിയന്ത്രണത്തിന്റെ പേരുപറഞ്ഞ് 

കരിമണല്‍ ഖനനം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തീരദേശ ഹര്‍ത്താലിനും സമരസമിതി ആഹ്വാനംചെയ്തു.കഴിഞ്ഞ സുനാമിക്ക് ശേഷം തീരസംരക്ഷണത്തിനായി വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങളാണ് വന്‍ പൊലീസ് സുരക്ഷയില്‍ ജില്ലാഭരണകൂടം മുറിച്ചുമാറ്റിയത്. 

തോട്ടപ്പള്ളി സ്പില്‍വേ വഴിയുള്ള ജലനിര്‍ഗമനം വര്‍ധിപ്പിക്കാനാണ് ശ്രമമെന്ന് കലകട്ര്‍ വിശദീകരിക്കുന്നു. എന്നാല്‍ മല്‍സ്യത്തൊഴിലാളികളും നാട്ടുകാരില്‍ ഏറിയപങ്കും ഇത് സദുദ്ദേശ്യമായി കാണുന്നില്ലമണല്‍ക്കടത്ത് തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴയുടെ മുന്‍ എം.പി വിഎം സുധീരനും ഡിസിസി പ്രസിഡന്റ് എം.ലിജുവും മുഖ്യമന്ത്രിക്ക് 

കത്തയച്ചു.

MORE IN CENTRAL
SHOW MORE
Loading...
Loading...