കല്യാണസീസൺ നഷ്ടമായി; ദുരിതകാഴ്ചയായി ഫോട്ടോഗ്രാഫർമാരുടെ ജീവിതം

studioopen-05
SHARE

നീണ്ട ലോക്‌ ഡൗൺ നിയന്ത്രങ്ങൾക്ക് ശേഷം ഡിജിറ്റൽ ഫോട്ടോ  സ്റ്റുഡിയോകളും  തുറന്നു. സ്ഥാപനങ്ങളെല്ലാം  തുറന്നു പ്രവർത്തിക്കാത്തതിനാൽ  ഫോട്ടോ എടുകാനായി  ആളുകളെത്താൻ ഇനിയും വൈകും. പ്രധാന കല്യാണ സീസണും നഷ്ടപ്പെട്ടതോടെ വലിയ പ്രതിസന്ധിയാണ് ഫോട്ടോഗ്രാഫർമാർ നേരിടുന്നത്.

ഇടുക്കി ജില്ലയിലെ ആദ്യ സ്റ്റുഡിയോയാണിത്. തൊടുപുഴ ലോയൽ സ്റ്റുഡിയോയിലെ ആദ്യ ഫീൽഡ് ക്യാമറ വൃത്തിയാക്കിയാണ് ഉടമ നിഖിൽ രണ്ട് മാസത്തിനു  ശേഷം ഇന്ന് സ്റ്റുഡിയോയിലെ ജോലികൾ വീണ്ടും തുടങ്ങിയത്. ഇടുക്കി ഡാമിന്റെ ആദ്യ ചിത്രങ്ങൾ പതിഞ്ഞത്  നിഖിലിന്റെ വല്യപ്പൻ  എം.ജെ  ഫിലിപ്പിന്റെ ഈ ക്യാമറയിൽ ആയിരുന്നു. 85 വർഷം പഴക്കമുള്ള ഈ സ്റ്റുഡിയോയും കോവിഡ് പ്രതിസന്ധിയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ്. വരുമാനം ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച കല്യാണ സീസണുകളും പെരുന്നാളുകളും എല്ലാം നഷ്ടപ്പെട്ടതോടെ ഫോട്ടോഗ്രാഫർമാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

സ്കൂളുകൾ തുറക്കാൻ വൈകുന്നതും ഫോട്ടോഗ്രാഫർമാർക്ക് തിരിച്ചടിയാണ്. കാലങ്ങളെ  ചിത്രങ്ങളാക്കി  അടയാളപ്പെടുത്തിവെക്കുന്ന ഇവർ കോവിഡ് രോഗഭീതിയില്ലാത്ത നല്ല കാലത്തിനായി കാത്തിരിക്കുന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...