കാന വൃത്തിയാക്കൽ; പരസ്പരം പഴിചാരി നഗരസഭയും കൊച്ചി മെട്രോയും

metrocleaning3
SHARE

മഴ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കൊച്ചിയിലെ കാനകളുടെ ശൂചികരണത്തില്‍ പരസ്പരം പഴിചാരി നഗരസഭയും കൊച്ചി മെട്രോയും.  കെഎംആര്‍എല്‍ നിര്‍മിച്ച കാനകള്‍ ശുചീകരണത്തിനായി തുറക്കാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ച് നഗരസഭ അധികൃതര്‍ െവട്ടിപ്പൊളിച്ചു.  ശൂചീരകണവും വെള്ളക്കെട്ട് ഒഴിവാക്കലും നഗസഭയുടെ തന്നെ  ഉത്തരവാദിത്തമാണെന്നും മെട്രോയെ പഴിചാരിയിട്ട് കാര്യമില്ലെന്നുമാണ് കെ.എം.ആര്‍.എല്ലിന്റെ വാദം

എം.ജി.റോഡ് മെട്രോ സ്റ്റേഷനുസമീപം ടെലിട്ട് മിനുക്കിയ നടപ്പാതയാണ് കൊച്ചി നഗസഭയുടെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച്  വെട്ടിപ്പൊളിച്ചത്.ടൈലിനടിയിലെ കോണ്‍ക്രീറ്റ് പാളികള്‍ ഹുക്ക് വച്ച് ഉയര്‍ത്തിയായിരുന്നു വൃത്തിയാക്കല്‍ ജോലികള്‍ സ്ലാബുകള്‍ മാറ്റിയിട്ടശേഷം മണ്ണുമാന്തിയന്ത്രം കാനയിലടിഞ്ഞ അവശിഷ്ടങ്ങള്‍ കോരി ലോറിയിലേക്ക് നിറച്ചു. കാനനിറയെ മെട്രോ നിര്‍മാണത്തിനിടെ നിറഞ്ഞ അവശിഷ്ടങ്ങളാണ്, അത് മാറ്റാന്‍ ഇതുവരെ കെ.എം.ആര്‍ എല്‍ തയ്യാറായിട്ടില്ല, കാനക‌ള്‍ തുറന്ന് വൃത്തിയാക്കാന്‍ പറ്റാത്ത വിധം കോണ്‍ക്രീറ്റും ടൈലുമിട്ട് അടച്ചിരിക്കുകയാണ്, സ്ലാബുകള്‍ ഉയര്‍ത്തന്‍ പാകത്തിന് ഹുക്ക് പോലും ഘടിപ്പിച്ചിട്ടില്ല,, ഇങ്ങനെ പോകുന്നു നഗരസഭയുടെ ആരോപണങ്ങള്‍ കാന തുറക്കാന്‍ നേരിട്ടെത്തിയ എംഎല്‍എ ടിജെ വിനോദ് മെട്രോ ജീവനക്കാരെ ശകാരിച്ചു

നഗരസഭയുടെ ആരോപണങ്ങള്‍ കെ.എം.ആര്‍.എല്‍ പാടെ തള്ളി. 2009 മുതല്‍ മെട്രോ സൗന്ദര്യവല്‍‌കരണത്തിന്റ‌െ ഭാഗമായാണ് നടപ്പാതകള്‍ നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഇവ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതാണ്.തുടര്‍ന്നുള്ള  വൃത്തിയാക്കലും വെള്ളക്കെട്ട് ഒഴിവാക്കലും. മെട്രോയുടെ ജോലിയല്ല, അത് തദ്ദേശസ്ഥാപനങ്ങള്‍ തന്നെ ചെയ്യണം. കാനയിലുള്ളത് മെട്രോ അവശിഷ്ടങ്ങള്‍ അല്ല.ഹോട്ടല്‍ മാലിന്യമടക്കം, പഠിച്ച് ചെയ്താല്‍ കാന തുറന്ന് വൃത്തിയാക്കല്‍ എളുപ്പമാണെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കുന്നു. 

MORE IN CENTRAL
SHOW MORE
Loading...
Loading...