കാലവർഷം ശക്തമാകും; ഭീതിയിൽ വൈക്കത്തെ നെൽകര്‍ഷകർ

paddy-web
SHARE

കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനത്തോടെ ആശങ്കയിൽ വൈക്കത്തെ നെൽകർഷകർ.  വെള്ളം കയറി നശിക്കുമെന്ന ഭീതിയിൽ വിരിപ്പ് കൃഷിക്ക് വിതയിറക്കേണ്ട ഗതികേടിലാണ്  കർഷകർ. പാടശേഖരങ്ങളിൽ വെള്ളം കയറുന്നത് തടയാൻ മണ്ണ് സംരക്ഷണ വകുപ്പ് പ്രഖ്യാപിച്ച പദ്ധതി യാഥാർഥ്യമാകാത്തതും തിരിച്ചടിയാകും. 

പ്രളയവും കോവിഡും  മറികടന്ന് കൃഷിക്കൊരുങ്ങുന്ന കർഷകർക്കാണ് കാലാവസ്ഥ പ്രവചനം തിരിച്ചടിയായത്. ഏക്കർ കണക്കിന് കൃഷിയാണ് വൈക്കം വെച്ചൂർ മേഖലയിൽ മഴയിൽ വെള്ളം കയറി നശിക്കുന്നത്. ശ്രാമ്പിമറ്റത്ത് കെവി കനാലിൽ നിന്ന് തുടങ്ങി മത്തുങ്കലിൽ വേമ്പനാട്ട് കായലുമായി ചേരുന്ന മറ്റം 

വിക്രമൻ തോട് ആഴം കൂട്ടുന്ന പണി നിലച്ചതാണ് പ്രതിസന്ധി. 1200 ഏക്കർ വരുന്ന പ്രധാനപ്പെട്ട 8 പാടശേഖരങ്ങളിലും സമീപ പാടങ്ങളിലും ഇത് മൂലം വെള്ളം കയറും.  ഇത് പരിഹരിക്കാനാണ് മൂന്ന് വർഷം മുൻപ് മൂന്ന് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. തോട് ആഴം കൂട്ടി കൽകെട്ട് നിർമ്മിക്കുന്നതിനായി 2017ൽ തുടങ്ങിയ പണി പാതിവഴിയിൽ  നിലച്ചു. 

മൂന്ന് പാടശേഖരങ്ങളിലെ കൽക്കെട്ട് നിർമിക്കാൻ തോടരികിലെ വൃക്ഷങ്ങളടക്കം വെട്ടിനീക്കി. ഈ വൃക്ഷങ്ങളും മാലിന്യവും തോട്ടിൽ കെട്ടിക്കിടക്കുന്നു. 

ദേവസ്വം കരി, പന്നക്കതടം ,മുന്നൂറ്റു പടവ് പാടശേഖരങ്ങളിലെ കൽകെട്ട് നിർമ്മാണവും 5 മാസമായി നിലച്ചതോടെ പുറംബണ്ട് തകർച്ചാഭീഷണിയിലാണ്. നീരൊഴുക്ക് തടസവും മഴക്കാലമടവീഴ്ച ഭീഷണിയും മൂലം എട്ട് പാടശേഖരങ്ങളിലെ കർഷകരാണ് ആശങ്കയിലായത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...