അതിജീവിക്കാൻ വെളുത്തുള്ളി കൃഷി; മറയൂര്‍ കര്‍ഷകരുടെ പ്രതീക്ഷ

marayoor-wb
SHARE

മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ മറയൂരിലെ  കര്‍ഷകര്‍ മൂന്നിരട്ടി മുതല്‍മുടക്കി വെളുത്തുള്ളി കൃഷിയിറക്കി. കോവിഡ്  ലോക്ഡൗണും, വേനല്‍ മഴയിലുണ്ടായ നാശനഷ്ടവും തളര്‍ത്തിയ കര്‍ഷകര്‍ അതിജീവനപ്പോരാട്ടത്തിലാണ്.

ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലാണ് വ്യാപകമായി വെളുത്തുള്ളി കൃഷിയിറക്കി. ലോക് ഡൗണില്‍ അതിര്‍ത്തി ചെക്പോസ്റ്റുകളടച്ചതോടെ  തമിഴ്നാട്ടില്‍ നിന്നും വിത്തുകളെത്തിക്കാനുണ്ടായ തടസം മൂന്നിരട്ടി വില നല്‍കിയാണ് പരിഹരിച്ചത്. വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ വിത്തുകളുടെ ലഭ്യതക്കുറവാണ്   കര്‍ഷകരെ വലച്ചത്. വെളുത്തുള്ളി വിത്ത് തമിഴ്നാട്ടിലെ മേട്ടുപാളയം  ചന്തയില്‍ നിന്നാണ്  ഇവിടെ എത്തിക്കുന്നത്. എന്നാല്‍ ഇത്തവണ കോവിഡ് രോഗബാധ പ്രതിരോധത്തിന്റെ ഭാഗമായി ചിന്നാര്‍ അതിര്‍ത്തി ചെക്പോസ്റ്റ് അടച്ചതിനാല്‍   ഉയര്‍ന്ന ലോറി വാടകയും നല്‍കേണ്ടിവന്ു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുകിലോ വെളുത്തുള്ളി വിത്തിന് 70-100 രൂപ വരെയായിരുന്ന വില. ഇത്തവണ കിലോയ്ക്ക് 200- 240 വരെയായി  ഉയര്‍ന്നു ഉരുളക്കിഴങ്ങ് 45 കിലോ അടങ്ങുന്ന ഒരുചാക്കിന് 500-700 വരെയായിരുന്നു വില. ഇത് ഇത്തവണ 1200-1500 വരെയായി. 

 കഴിഞ്ഞ രണ്ട് പ്രളയത്തിലുമായി പ്രതിസന്ധിയിലായ കര്‍ഷകരാണ്  ഇപ്പോള്‍  കടവും മറ്റും വാങ്ങി മൂന്നിരട്ടി വില നല്‍കി കൃഷിയിറക്കേണ്ട ഗതികേടിലായത്.

MORE IN CENTRAL
SHOW MORE
Loading...
Loading...