കനത്ത കാറ്റും മഴയും, പുത്തൻചിറയിൽ നാശനഷ്ടം

puthanchiraloss-06
SHARE

വേനല്‍ മഴയിലും കാറ്റിലും മാള പുത്തന്‍ചിറയില്‍ കനത്ത നാശം. അന്‍പേതക്കര്‍ നെല്‍കൃഷി പൂര്‍ണമായും നശിച്ചു. 

മാളം പകരപ്പിള്ളി ...കാരാമ്പ്ര പാടശേഖരത്തിലെ അന്‍പതേക്കര്‍ നെല്‍പാടമാണ് ഇത്. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ കൊയ്്ത്തു കഴിയേണ്ട പാടം. വേനല്‍മഴയില്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വൈക്കോല്‍ പോലും കിട്ടില്ല. വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ കൊയ്ത്തുയന്ത്രം ഇറക്കാനും കഴിയില്ല. 120 ദിവസം കൊണ്ട് കൊയ്ത്തു പൂര്‍ത്തിയാക്കാന്‍ പാകത്തിലുള്ള നെല്‍കൃഷിയായിരുന്നു. അന്‍പേതക്കര്‍ കൃഷിയിറക്കാന്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപയോളം ചെലവായി. കൃഷിയിറക്കിയ തുകപോലും തിരിച്ചു കിട്ടില്ല. കടമെടുത്ത് കൃഷിയിറക്കിയ കര്‍ഷകന്റെ കണ്ണീരു മാത്രം ബാക്കി.

സര്‍ക്കാര്‍ സഹായത്തിലാണ് കര്‍ഷകരുടെ പ്രതീക്ഷ. വരുംദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ പാടശേഖരത്തു നിന്ന് ഒന്നും തിരിച്ചുകിട്ടാനുണ്ടാകില്ല.

MORE IN CENTRAL
SHOW MORE
Loading...
Loading...