ഌഴുക്കുചാലിൽ മലമ്പാമ്പ്; പിടികൂടി നാട്ടുകാർ

snakecatch2
SHARE

തൃശൂര്‍ പാലാഴിയില്‍ അഴുക്കുചാലിനുള്ളില്‍ മലമ്പാമ്പിനെ  പിടികൂടി. വിരിയാറായ പാമ്പിന്‍ മുട്ടകള്‍ സഹിതം നാട്ടുകാരാണ് പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിയത്.

തൃശൂര്‍ മണലൂര്‍ പഞ്ചായത്തിലെ പാലാഴിയിലായിരുന്നു നാട്ടുകാര്‍ പെരുമ്പാമ്പിനെ കണ്ടത്. ഉച്ചതിരിഞ്ഞു ഇതുവഴി പോകുകയായിരുന്ന യുവാക്കളാണ് ആദ്യം കണ്ടത്. വിരിയാറായ പന്ത്രണ്ടു പാമ്പിന്‍ മുട്ടകളും നാട്ടുകാര്‍ കണ്ടെത്തി. ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പൊങ്ങണംകാട് വനംവകുപ്പ് ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ മുട്ടകള്‍ സഹിതം കൊണ്ടുപോയി. കയ്യോടെ കാട്ടില്‍ വിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാമ്പിനെ കാണാന്‍ കൂടുതല്‍ നാട്ടുകാര്‍ വരാതിരിക്കാന്‍ യുവാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാമൂഹിക അകലം ഓര്‍മിപ്പിച്ചാണ് നാട്ടുകാരെ നിയന്ത്രിച്ചത്.

MORE IN CENTRAL
SHOW MORE
Loading...
Loading...