നെല്ലുസംഭരണം വൈകുന്നു; കുട്ടനാട്ടിൽ പ്രതിഷേധം

paddyprotest
SHARE

നെല്ലുസംഭരണം വൈകുന്നതിനെതിരെ കുട്ടനാട്ടിൽ പ്രതിഷേധം. പൂപ്പളളി - കൈനകരി റോഡ് കർഷകർ നെല്ല് നിരത്തി ഉപരോധിച്ചു. കാവാലം രാമരാജപുരം പാടശേഖരത്തിൽ വീണ്ടും മടവീഴ്ച്ചയുണ്ടായതും കർഷകർക്ക് ദുരിതമായി 

നെടുമുടി കൃഷിഭവൻ പരിധിയിൽപെട്ട  കിഴക്കേപൊങ്ങേ പാടശേഖരത്തിലെ കർഷകരാണ് റോഡിൽ നെല്ല് നിരത്തിയിട്ടു പ്രതിഷേധിച്ചത്. 375 ഏക്കറിലെ കൊയ്ത്തു കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടും മേഖലയിൽ നെല്ല് സംഭരണം നടന്നിട്ടില്ല. സ്വകാര്യ മില്ലുകാർ  കൂടുതൽ ഈർപ്പ കിഴിവ് ആവശ്യപ്പെടുന്നതാണ് തടസം. അമിത അളവിൽ കിഴിവ് നൽകാൻ ആകില്ലെന്ന് കർഷകരുടെ പക്ഷം. റോഡ് ഉപരോധിച്ചതല്ലെന്നും നെല്ല് ഉണക്കാൻ ഇട്ടതാണെന്നും അവർ പറയുന്ന

ഈർപ്പ കിഴിവിനെ ചൊല്ലി കുട്ടനാട്ടിൽ പലയിടങ്ങളിലും നെല്ല് സംഭരണം മുടങ്ങുന്നത്  പതിവാകുകയാണ്. ഏജന്റുമാർ ആണ് സംഭരണം മുടക്കുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി കുറ്റപ്പെടുത്തി. അതെ സമയം കാവാലം രാജപുരം പാടത്തു മടവീണ് ആയിരം ഏക്കറോളം പാടത്തു വെള്ളം കയറി. കൊയ്ത്തു പൂർത്തിയായ പാടമായതിനാൽ വലിയ നഷ്ടമില്ല പുഞ്ചകൃഷിക്ക് മുൻപ് മടവീണ അതെ പാടത്താണ് വീണ്ടും വെള്ളം കയറിയത്. തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടർ തുറന്നശേഷം കുട്ടനാട്ടിൽ ആറുകളിൽ ഒന്നര അടിയോളം വെള്ളം ഉയർന്നിട്ടുണ്ട് 

MORE IN CENTRAL
SHOW MORE
Loading...
Loading...