ഓടകളടച്ച് വൈദ്യുതി പോസ്റ്റുകൾ: ഇടപെടാതെ നഗരസഭ

smrtpost
SHARE

കൊച്ചി നഗരനവീകരണ പദ്ധതിയുടെ ഭാഗമായി ഒാടകളടച്ച്  വൈദ്യുതി പോസ്റ്റുകള്‍ . സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള  ഈ നിര്‍മാണം വെള്ളക്കെട്ടുണ്ടാക്കുമെന്ന മുന്നറിയിപ്പ്  ബന്ധപ്പെട്ടവര്‍ അവഗണിച്ചു. ഈ ഭാഗത്ത് ഒാടപുതുക്കിപ്പണിയുമെന്നാണ് കൊച്ചി സ്മാര്‍ട്ട്സിറ്റി  പദ്ധതി അധികൃതരുടെ വിശദീകരണം .

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മണ്‍സൂണിന് മുമ്പ് വെള്ളക്കെട്ടൊഴിവാക്കാന്‍ ഒാപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുമ്പോഴാണ് ടിഡി റോഡിലെ ഈ സ്മാര്‍ട്ട് പണി. . നഗരം മുങ്ങിയാലും വേണ്ടില്ല മുഖം മിനുക്കുമെന്നാണ് വാശി.  ടി ഡി റോഡിലെ വ്യാപാരികളും സാധാരണക്കാരും  ഒാടയിലെ പോസ്റ്റ് വെള്ളക്കെട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും കരാറുകാര്‍ വകവയ്ക്കുന്നില്ല . മഴയ്ക്ക് മുമ്പ് റെഡി മെയ്ഡ് ഒാട നിര്‍മിക്കുമെന്നാണ്  വഗ്ദാനം . മണ്‍സൂണിന് മുന്നോടിയായി വേനല്‍മഴ പതിവായതോടെ ഈ വാഗ്ദാനം  ജൂണിന് മുമ്പ് നടപ്പാകില്ലെന്ന് ഉറപ്പാണ് . ഇതാണവസ്ഥയെങ്കില്‍ ഈ മഴക്കാലത്ത്  ടിഡി റോഡിലും വെള്ളക്കെട്ടായിരിക്കും ഫലം 

ഇതിനൊരു നൂറുമീറ്ററപ്പുറം ഒാട പൊളിച്ചിട്ട് മാസങ്ങളായിട്ടും പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടെങ്കിലും നഗരസഭയുടെ ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല

MORE IN CENTRAL
SHOW MORE
Loading...
Loading...