ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

plastic-kattappana
SHARE

കട്ടപ്പനയില്‍  ആരോഗ്യ വകുപ്പിന്റെ മിന്നല്‍പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.  മാര്‍ക്കറ്റിനുള്ളിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പ്ലാസ്റ്റിക്ക് പിടിച്ചത് . 

കട്ടപ്പന നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്തിലാണ് നഗരത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. കോവിഡ്  പശ്ചാത്തലത്തില്‍ മാര്‍ക്കറ്റില്‍ തിരക്കേറിയതോടെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ വ്യാപാര സ്ഥപനത്തില്‍ റെയ്ഡ് നടത്തി നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്ത് പിഴ ഈടാക്കി.

 മാര്‍ക്കറ്റ്, വെള്ളയാംകുടി, ഇരുപതേക്കര്‍, വള്ളക്കടവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ലേക് ഡൗണ്‍ നിര്‍ദേശം മറികടന്ന്   ചില കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇവ അടപ്പിച്ചു. കോവിഡ്  പ്രതിരോധ നടപടികളുടെ ഭാഗമായി തൂങ്കുഴി കോളനിയിലെ ജനങ്ങള്‍ക്കായി ബോധവല്‍ക്കരണം നടത്തി. വയറസ് വ്യാപനം തടയാന്‍ സ്വയം അണുവിമുക്തമാകുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രര്‍ത്തിപ്പിക്കുമ്പോള്‍ കടകളില്‍ റെയ്ഡ് നടത്തുന്നതിനെതിരെ വ്യാപാരികള്‍ പ്രതിഷേധിച്ചു. നടപടി തുടര്‍ന്നാല്‍ എല്ലാ കടകളും അടച്ചിട്ടു പ്രതിഷേധിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു..

MORE IN CENTRAL
SHOW MORE
Loading...
Loading...