കൊച്ചിയില്‍ പൂക്കളുടെ സൗരഭ്യം; ലുലു മാളില്‍ 4 ദിവസത്തെ പുഷ്മമേള

luluflower-01
SHARE

കൊച്ചി ലുലു മാളില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്മമേളയ്ക്ക് തുടക്കമായി.  ഒന്‍പത് നഴ്സറികളില്‍ നിന്നായി പതിനായിരത്തിന് മുകളില്‍ പുഷ്പങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

ലുലുമാളിന്റെ അകത്തുകയറിയാല്‍ ഇപ്പോള്‍ വലിയൊരു ഉദ്യാനത്തിലേക്ക് പ്രവേശിച്ചതുപോലെയാണ് സാധാരണ കാണുന്ന പുഷ്പങ്ങള്‍ മുതല്‍ അപൂര്‍വയിനം പുഷ്പങ്ങള്‍വരെ വിടര്‍ന്നുനില്‍ക്കുന്നു. 

വീടിനകത്തും പുറത്തും അകത്തും നട്ടുവളര്‍ത്താന്‍ സാധിക്കുന്ന പല വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍ ഉണ്ട് പ്രദര്‍ശനത്തില്‍. താരങ്ങളായ ടോവിനോ തോമസ്, മമത മോഹന്‍ ദാസ്, റിബ മോണിക്ക എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചാണ് പ്രദര്‍ശനത്തിന് തുടക്കം കുറിച്ചത്

പൂക്കള്‍ക്കൊപ്പം മണിക്കൂറുകള്‍ കഴിഞ്ഞാലും നാവില്‍ നിന്ന് മധുരം വിട്ടമാറാത്ത മിറക്കിള്‍ ഫ്രൂട്ട്, മില്‍ക്ക് ഫ്രൂട്ട്, പോഷക സമ്പന്നമായ ദുരയന്‍ പഴം,

ഏത് കാലത്തും പൂക്കുന്ന തായ്‍ലന്‍ഡ് മാവ്, വിളഞ്ഞിയില്ലാത്ത ചക്ക തുടങ്ങിയവയുമുണ്ട്. മേളയുടെ ഭാഗമായി എല്ലാദിവസവും വൈകിട്ട് ആറ് മണിമുതല്‍ കലാപരിപാടികളും നടക്കും.

MORE IN CENTRAL
SHOW MORE
Loading...
Loading...