നവീകരണത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍; പ്രക്ഷോഭം ശക്തം

protest
SHARE

കൊച്ചി തേവര... പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ പ്രക്ഷോഭം ശക്തമാക്കുന്നു. കനാലിന്റെ കൈവഴി തോട് വീതി കൂട്ടുന്നതിനായി കോന്തുരുത്തിയിലെ 178 കുടുംബങ്ങളെയാണ് ജില്ലാ ഭരണകൂടം കുടിയൊഴിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഒന്നാം തിയതി മുതല്‍ ആരംഭിച്ച രാപ്പകല്‍ സമരത്തിന് പിന്തുണയുമായി എം.കെ. സാനുവും സമരപന്തലിലെത്തി.

പെയിന്റിങ് തൊഴിലാളിയായ ബൈജു ഹൃദ്രോഗി കൂടിയാണ്. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നാല്‍ കാന്‍സര്‍ രോഗിയായ അച്ചനും, രണ്ട് പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം പോകാന്‍ മറ്റൊരിടമില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമായി ജില്ലാ ഭരണകൂടം ഒഴിപ്പിക്കാന്‍ ഒരുങ്ങുന്ന 178 കുടുംബങ്ങളും നാല്‍പതും അന്‍പതും വര്‍ഷമായി കോന്തുരുത്തി തോടിന്റെ ഇരുവശങ്ങളിലുമായി കഴിയുന്നവരാണ്. ഇവര്‍ക്കെല്ലാനം നഗരസഭയും കൈവശാവകാശ രേഖയുണ്ട്. റോഡും , വൈദ്യുതിയും, വെള്ളവുമെല്ലാം നല്‍കിയതും കൊച്ചി നഗരസഭ തന്നെ. ഒടുവില്‍ പേരണ്ടൂര്‍ കനാലിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെടുത്താനായി കൈതോടായ കോന്തുരുത്തി തോട് 48 മീറ്ററായി വീതി കൂട്ടാന്‍ ഒരുങ്ങുമ്പോള്‍ ഇവര്‍ പടിയിറങ്ങണം. പകരം എങ്ങോട്ട് പോകുമെന്ന ചോദ്യത്തിന് നഗരസഭയ്്ക്കോ ജില്ലാ ഭരണകൂടത്തിനോ ഉത്തരവുമില്ല.

തോട് 16 മീറ്ററായി വീതികൂട്ടുന്നതിനോട് സഹകരിക്കാമെന്നും കോന്തുരുത്തി വാസികള്‍ പറയുന്നു. കുടിയൊഴിപ്പിക്കല്‍ നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോയതോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 178 കുടുംബങ്ങളും സമരപാതയിലേക്ക് നീങ്ങിയത്

ഹോള്‍ഡ് സമരപന്തലിലെ മുദ്രാവാക്യം കിടപ്പാടം സംരക്ഷിക്കാനുള്ള സമരത്തിന് ജനപിന്തുണയും ഏറുകയാണ്. എം.കെ സാനുവടക്കമുള്ള സാംസ്ക്കാരിക നായകരും സമരത്തിന് പിന്തുണയും ഇവരുടെ പ്രക്ഷോഭത്തിന് ശക്തിപകരുന്നു

MORE IN CENTRAL
SHOW MORE
Loading...
Loading...