അസൗകര്യങ്ങള്‍ക്ക് ന‌ടുവില്‍ മാനസികാരോഗ്യകേന്ദ്രം; ഇടപെട്ട് കമ്മീഷന്‍

commisionvisit-01
SHARE

തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികള്‍ കഴിയുന്നത് ഞെങ്ങിഞെരുങ്ങിയാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍. കൂടുതല്‍ കെട്ടിടങ്ങള്‍ പണിയാന്‍ ആരോഗ്യ സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. അന്തേവാസികള്‍ക്ക് കഞ്ചാവ് സുലഭമാണെന്നും കമ്മിഷന് ബോധ്യപ്പെട്ടു. 

തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമനില തെറ്റിയ അവസ്ഥയാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ വിലയിരുത്തി. കാരണം, 20 രോഗികളെ പാര്‍പ്പിക്കേണ്ടിടത്ത് 60 പേരെ വരെ പാര്‍പ്പിച്ചിരിക്കുന്നു. ഭൂരിഭാഗം പേരും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍. വിചാരണ കാത്തുകിടക്കുന്നവര്‍. ഇവരുടെ മാനസികാരോഗ്യം നേരെയായാല്‍ മാത്രമേ വിചാരണ തുടങ്ങാന്‍ കഴിയൂ. അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ വേണം. ഇതിനു പുറമെ, കഞ്ചാവിന്റെ ഉപയോഗം തടയേണ്ടതാണ് പ്രധാന വെല്ലുവിളി. കോടതി ആവശ്യങ്ങള്‍ക്കായി പോകുമ്പോള്‍ അന്തേവാസികള്‍തന്നെ കഞ്ചാവ് കടത്തുന്നത് പതിവാണ്. ഇതു തടയാന്‍ കഴിയണം. 

ഏഴു തടവുകാര്‍ ഈയിടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് ബന്ദിയാക്കി രക്ഷപ്പെട്ട ഇവരെ പിന്നീട് പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മനുഷ്യാവകാശ കമ്മിഷന്റെ സന്ദര്‍ശനം.

MORE IN CENTRAL
SHOW MORE
Loading...
Loading...