വൃന്ദാര ബാറിന്റെ മുൻ ഉടമ മരിച്ച നിലയിൽ; ചില്ലുകുപ്പിയിൽ തലയിടിച്ച് വീണെന്ന് സംശയം

bar-14
SHARE

തൃശൂര്‍ എടമുട്ടത്ത് പഴയ ബാറുടമയെ വീട്ടിനുള്ള തലയ്ക്കു പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എടമുട്ടം സ്വദേശിയും എഴുപതുകാരനുമായ ശ്രീനിവാസനാണ് മരിച്ചത്. ചില്ലുക്കുപ്പിയിലേക്ക് തലയിടിച്ചു വീണാണ് മരണമെന്ന് സംശയിക്കുന്നു.   

തൃശൂര്‍ എടമുട്ടത്തെ വൃന്ദാര ബാറിന്‍റെ മുന്‍ ഉടമയാണ് മരിച്ച ശ്രീനിവാസന്‍. വീട്ടില്‍ ഇന്നലെ തനിച്ചായിരുന്നു. ഭാര്യ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഇന്നു രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ചില്ലുകുപ്പി തലയ്ക്കു പിന്നില്‍ ചിന്നിചിതറി കിടന്നിരുന്നു. അവശനായി കുപ്പിയ്ക്കു മീതേയ്ക്കു വീണതാകാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. വീടിന്‍റെ പുറകുവശത്തെ വരാന്തയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. 

ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് നായ മണംപിടിച്ച് വീടിന്‍റെ മുന്‍വശത്തെ വാതിലില്‍ ചെന്നാണ് നിന്നത്. മുണ്ടിന്‍റെ മടിക്കുത്തില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നു. വീടിനകത്തു നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പതിനഞ്ചു വര്‍ഷം മുമ്പാണ് ബാര്‍ പൂട്ടിയത്. ഏക മകന്‍ തൃശൂരിലായിരുന്നു താമസം.  പ്രമേഹബാധിതനും ഹൃദ്രോഗിയുമായിരുന്നു ശ്രീനിവാസനെന്ന് പൊലീസ് പറഞ്ഞു. 

MORE IN CENTRAL
SHOW MORE
Loading...
Loading...