കൊച്ചിന്‍ കാര്‍ണിവലിന് വര്‍ണശബളമായ റാലിയോടെ സമാപനം

carnival6
SHARE

രണ്ടാഴ്ച നീണ്ടുനിന്ന കൊച്ചിന്‍ കാര്‍ണിവലിന് വര്‍ണശബളമായ റാലിയോടെ സമാപനം. നിശ്ചല ഫ്ലോട്ടുകളും, വാദ്യമേളങ്ങളും കാര്‍ണിവല്‍ റാലിയെ മിഴിവുറ്റതാക്കി. കാര്‍ണിവല്‍ തിടമ്പേറ്റിയ കൊമ്പന്‍ മുന്നില്‍നിന്നു നയിച്ച റാലിക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടി. ബൊമ്മകളിയും കരകാട്ടവും ദേവനൃത്തവും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി.

തിക്കിത്തിരക്കിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംഘാടകര്‍ പെടാപ്പാട് പെട്ടു. സമകാലീന വിഷയങ്ങള്‍മുതല്‍ തട്ടുതകര്‍പ്പന്‍ മേളംവരെ അണിനിരന്ന ഫാന്‍സി ഡ്രസ്. സ്ത്രീസുരക്ഷയും സീതാസ്വയംവരവുമെല്ലാം കിടിലനായി അണിനിരത്തിയ ഫ്ലോട്ടുകള്‍ പിന്നാലെയെത്തി.

MORE IN CENTRAL
SHOW MORE
Loading...
Loading...