ക്രിസ്മസ് തിരക്കുകളിലമർന്ന് വിപണി; കച്ചവടം തകൃതി

ekm-market-23
SHARE

വൈവിധ്യങ്ങളുടെ കലവറയുമായി ക്രിസ്മസ് വിപണി . ക്രിസ്മസ് ആഘോഷം കൊഴുപ്പിക്കാന്‍ വേണ്ടതെല്ലാം ഒരുക്കിയിട്ടുളള കച്ചവട കേന്ദ്രങ്ങളില്‍ കനത്ത തിരക്കാണ് . എറണാകുളം മാര്‍ക്കറ്റിലെ ക്രിസ്മസ് കാഴ്ചകളിലേക്ക്.

ക്രിസ്മസ് പൊടിപൊടിക്കാനുളള ആള്‍ക്കൂട്ടമാണ് വിപണികളിലെല്ലാം. ക്രിസ്മസ് പാപ്പയ്ക്ക് തന്നെയാണ് ആവശ്യക്കാരേറെ. അമ്പത് രൂപ മുതല്‍ ഒമ്പതിനായിരം രൂപ വരെയുളള ക്രിസ്മസ് പാപ്പമാരെ കിട്ടും എറണാകുളം മാര്‍ക്കറ്റില്‍. കുട്ടികളെ ആകര്‍ഷിക്കുന്ന ഉല്‍പന്നങ്ങളാണ് ക്രിസ്മസ് വിപണിയിലെ മറ്റൊരു സവിശേഷത. സിനിമപ്പേരുകളിട്ട എല്‍ഇഡി ലൈറ്റുകളാണ് മറ്റൊരാകര്‍ഷണം. പോയ വര്‍ഷത്തെക്കാള്‍ മികച്ച കച്ചവടമാണ് ഇക്കുറി വിപണിയിലെന്ന് കച്ചവടക്കാര്‍ പറയുന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...