തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത

mayortcr-02
SHARE

തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ ഭിന്നത. നിലവിലെ മേയര്‍ സി.പി.ഐയുടെ അജിത വിജയന്‍ സ്ഥാനമൊഴിയണമെങ്കില്‍ പകരം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദം വേണമെന്ന നിലപാടിലാണ് സി.പി.ഐ.

ഒരു വര്‍ഷത്തേയ്ക്കായിരുന്നു സി.പി.ഐയുടെ മേയറായി അജിത വിജയന്‍ ചുമതലയേറ്റത്. ഇടതുമുന്നണിയിലെ ധാരണപ്രകാരം. മേയര്‍ സ്ഥാനം ഒഴിയുന്പോള്‍ പകരം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദം നല്‍കുമെന്നായിരുന്നു ധാരണ. നിലവില്‍, ജനതാദളിന്‍റെ കൗണ്‍സിലറാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടത്. ഇതു സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവി കിട്ടാതെ സി.പി.ഐ. വിട്ടുവീഴ്ചയ്ക്കില്ല. ഇടതുമുന്നണിയില്‍ ഇക്കാര്യം ഇനിയും തീരുമാനമായിട്ടില്ല. സി.പി.ഐ ആണെങ്കില്‍ കര്‍ശന നിലപാട് തുടരുകയാണ്.

അന്‍പത്തിയഞ്ചംഗ കൗണ്‍സിലില്‍ 27 അംഗങ്ങളാണ് എല്‍.ഡി.എഫിന്. 22 കോണ്‍ഗ്രസിനും. ആറ് ബി.ജെ.പിയ്ക്കും. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാന്‍ ജനതാദള്‍ വിസമ്മതിച്ചാല്‍ സി.പി.എമ്മിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ആലോചിക്കുന്നുണ്ട്. പക്ഷേ, സി.പി.എം അംഗങ്ങള്‍ക്കിടയിലും ഇതേചൊല്ലി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. സി.പി.എം. പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.

MORE IN CENTRAL
SHOW MORE
Loading...
Loading...