ക്രിസ്മസ് തീമിൽ കരകൗശല വീട്ടലങ്കാരങ്ങളുടെ പ്രദര്‍ശനം

decoupeexhibi-02
SHARE

ക്രിസ്മസ് തീമിലൊരുക്കിയ കരകൗശല വീട്ടലങ്കാരങ്ങളുടെ പ്രദര്‍ശനം കൊച്ചിയില്‍ പുരോഗമിക്കുന്നു. ഡെക്കോപേജ് എന്ന ചിത്രമുദ്രണ രീതിയിലൊരുക്കിയിരിക്കുന്ന സൃഷ്ടികളാണ് പ്രദര്‍ശനത്തിന്‍റെ മുഖ്യആകര്‍ഷണം. 

കുപ്പിക്കുള്ളില്‍ തെളിഞ്ഞുനില്‍ക്കുന്ന പുല്‍ക്കൂടും തിരുക്കുടുബവും. അതിനുള്ളില്‍ വെളിച്ചവിന്യാസം. കാഴ്ചയില്‍ പെയിന്‍റിങ് എന്ന് തോന്നുമെങ്കിലും ഇതാണ് ഡെക്കോപേജ്. പ്രത്യേകതരം ടിഷ്യൂ പേപ്പറിലെ ചിത്രങ്ങള്‍ സൂക്ഷ്മതയോടെ കരകൗശല വസ്തുക്കളുടെ പ്രതലത്തിലേക്ക് പതിപ്പിച്ചെടുക്കുന്നതാണ് ഡെക്കോപേജ്. പ്ലേറ്റുകളിലും കുപ്പികളിലുമെല്ലാം പ്രിന്‍റഡ് ചിത്രങ്ങള്‍പോലെ ഡെക്കോപേജ് ഒരുക്കാനാകും.

ഡെക്കോപേജിന് പുറമേ ക്രിസ്മസ് തീമിലുള്ള ഉല്‍പന്നങ്ങളുടെ നീണ്ടനിരയുമുണ്ട്.

 പനമ്പിള്ളി നഗര്‍ സ്റ്റുഡിയോ പെപ്പര്‍ഫ്രൈയില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തിലെ ഉല്‍പന്നങ്ങള്‍ സന്ദര്‍ശകര്‍ക്ക് വാങ്ങുകയും ചെയ്യാം.

MORE IN CENTRAL
SHOW MORE
Loading...
Loading...