കുതിരാനിൽ റോഡ് വീണ്ടും കുത്തിപൊളിക്കുന്നു; നിർത്തിവെയ്ക്കാൻ ഉത്തരവ്

kuthiran-road
SHARE

തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ റീടാറിങ് കഴിഞ്ഞ റോഡ് വീണ്ടും കുത്തിപൊളിക്കുന്നു. ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാന്‍ പവര്‍ഗ്രിഡിന്റെ പണികള്‍ക്കു വേണ്ടിയാണ് റോഡ് വീണ്ടും പൊളിച്ചത്. ഇതു നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 

റോഡിലെ കുഴി കാരണം കുതിരാന്‍ ദേശീയപാതയിലെ യാത്ര ദുരിതമായിരുന്നു. മഴമാറി മാനം തെളിഞ്ഞപ്പോള്‍ റോഡിലെ കുഴിയടയ്ക്കാന്‍ തുടങ്ങി. പണി പൂര്‍ത്തീകരിച്ച റോഡ് വീണ്ടും കുത്തിപൊളിച്ച് ഭൂഗര്‍ഭ കേബിളിടാന്‍ നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യം, പൊതുതാല്‍പര്യ ഹര്‍ജി മുഖേന ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ വന്‍തോതില്‍ യാത്രക്കാരുടെ എണ്ണം കൂടാനിരിക്കെ റോഡ് വീണ്ടും പൊളിക്കുന്നത് പണിയാകുമെന്ന് കോടതിക്കും ബോധ്യപ്പെട്ടു. പവര്‍ഗ്രിഡ് കോര്‍പറേഷനെ എതിര്‍കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഒരുവര്‍ഷമായി ജനങ്ങള്‍ അനുഭവിച്ചിരുന്ന ദുരിതം തീര്‍ന്നെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് വീണ്ടും റോഡ് താറുമാറാക്കുന്നത്.

മണ്ണുത്തി..വടക്കഞ്ചേരി ദേശീയപാതയുടെ അവസ്ഥ പരിതാപകരമായിരുന്നു. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ പലതവണ ഉദ്യോഗസ്ഥരെ താക്കീത് ചെയ്തിട്ടും റോഡു പണി നടന്നില്ല. കുതിരാനില്‍ ഒരു ടണല്‍ അടിയന്തരമായി തുറക്കണമെന്ന് എം.പിമാരായ ടി.എന്‍.പ്രതാപനും രമ്യ ഹരിദാസും ആവശ്യപ്പെട്ടു. 

MORE IN CENTRAL
SHOW MORE
Loading...
Loading...