കുതിരാന്‍ ദേശീയപാതയിലെ ദുരിതയാത്ര ; പ്രതിഷേധവുമായി എംപിമാര്‍

udfhighway-04
SHARE

തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ യാത്രാദുരിതം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ടി.എന്‍.പ്രതാപന്‍, രമ്യ ഹരിദാസ് എം.പിമാര്‍ ഡല്‍ഹിയില്‍ സത്യഗ്രഹമിരിക്കും. ഇതിനു മുന്നോടിയായി കുതിരാനില്‍ ഏകദിന സത്യഗ്രഹവും നടത്തി. 

പത്തു വര്‍ഷമായിട്ടും പണിതീരാത്ത കുതിരാന്‍ ദേശീയപാതയില്‍ ദിനംപ്രതി നരകയാത്രയാണ്. റോഡില്‍ നിറയെ കുഴികള്‍. പകരം നിര്‍മിച്ച ഇരട്ടതുരങ്കപ്പാത സ്മാരകമായി നില്‍ക്കുന്നു. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വരിയില്‍ നില്‍ക്കാതെ വാഹനങ്ങള്‍ക്കു കുതിരാന്‍ കടമ്പ കടക്കാന്‍ കഴിയില്ല. യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ പലവഴി ജനപ്രതിനിധികള്‍ പയറ്റിനോക്കി. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ നേരിട്ടു വന്ന് കുതിരാന്‍ പഠിച്ചിട്ടും പരിഹാരമുണ്ടായില്ല. ഇതു രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനും യാത്രക്കാരുടെ ശബ്ദമാകാനും വേണ്ടിയാണ് എം.പി.മാര്‍ സമരം ഡല്‍ഹിയിലേക്ക് മാറ്റുന്നത്. എം.പിമാരായ ടി.എന്‍.പ്രതാപനും രമ്യ ഹരിദാസും ഡല്‍ഹിയില്‍ സത്യഗ്രഹമിരിക്കാന്‍ തീരുമാനിച്ചു.

തൃശൂര്‍..പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ദേശീയപാതയാണ് കുതിരാന്‍. പണി തീരാത്ത ദേശീയപാത കുതിരാനിലെ പോലെ മറ്റൊരിടത്തും രാജ്യത്തു കാണില്ല. ഈ മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എം.പിമാര്‍ സമരത്തിനിറങ്ങുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...