കുട്ടനാട്ടിൽ മടവീണ് നെൽക്കൃഷി നശിച്ചു; ജനങ്ങൾ ആശങ്കയിൽ

kuttanadu-web
SHARE

കനത്തമഴയിൽ ആലപ്പുഴ കുട്ടനാട്ടിൽ കൃഷിനാശം. അഞ്ച് പാടശേഖരങ്ങളിലാണ് മടവീണ് ഏക്കറ് കണക്കിന് നെൽക്കൃഷി നശിച്ചത്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലും വെള്ളം കയറി 

പുഞ്ചക്കൃഷി ഒരുക്കത്തിനിടെ ആണ് പല പാടശേഖരങ്ങളിലും മട വീഴ്ച ഉണ്ടതായത്. കാവാലം കൃഷിഭവൻ പരിധിയിലെ രാജപുരം, മാണിക്യ മംഗലം, മണിയങ്കരി, നീലംപേരൂർ കൃഷിഭവനിലെ കിളിയങ്കാവ് വടക്ക്, ചമ്പക്കുളം കൃഷിഭവനിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം എന്നീ പാടശേരങ്ങളിലാണ് വെള്ളം കയറിയത്. പൊന്നാട് പെരുന്തുരുത്തുകരി പാടശേഖരത്തിൽ  വിളവെടുക്കുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ്  200 ഏക്കറോളം വരുന്ന നെൽകൃഷി പൂർണമായും നശിച്ചത്. വൻതുക മുടക്കി കൃഷിയിറക്കിയ കർഷകർക്ക് പ്രതികൂല കാലാവസ്ഥ വൻ തിരിച്ചടിയായിരിക്കുകയാണ്. വെള്ളക്കെട്ടും രൂക്ഷമായി 

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും വെള്ളം കയറി. ഗതാഗതത്തിനു കാര്യമായ തടസം ഉണ്ടായില്ലെങ്കിലും ജലനിരപ്പ് ഉയരുമൊ എന്ന ആശങ്കയുണ്ട്.  കോട്ടയം, പത്തനംതിട്ടയുമടക്കമുള്ള ജില്ലകളിൽ മഴ തുടരുകയാണെങ്കിൽ കുട്ടനാട്ടിൽ സ്ഥിതി കൂടുതൽ ആശങ്ക ജനകമാകും. 

MORE IN CENTRAL
SHOW MORE
Loading...
Loading...