സദസിന്റെ മനസ് വായിച്ച് പ്രവീണ്‍; മായാജാലത്തിൽ അമ്പരന്ന് കാണികൾ

mentalist-web
SHARE

സദസിലുളളവരുടെ മനസ് വായിച്ചെടുത്തും വ്യത്യസ്തമായ മായാജാല പ്ര‌കടനം കൊണ്ടും സദസിനെ അമ്പരപ്പിച്ച് പ്രവീണ്‍. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പ്രവീണ്‍ തന്റെ അത്ഭുതപ്രകനങ്ങള്‍ കാഴ്ചവെച്ചത്. 

മായാജാല പ്രകടനംകൊണ്ടും മെന്റലിസം കൊണ്ടും സദസിനെ അമ്പരിപ്പിച്ച് മുന്‍ നാവികേസനാ ഉദ്യോഗസ്ഥനായ പ്രവീണ്‍. കൊച്ചിയിലെ നാണപ്പ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന ദി സിക്സ്ത് സെന്‍സ് എന്ന പരിപാടിയിലാണ് പ്രവീണിന്റെ പ്രകടനം വ്യത്യസ്തമായത് .  രണ്ടായിരം രൂപയുടെ നോട്ട് നിമിഷനേരം െകാണ്ട് പത്ത് രൂപയാക്കി.  മെന്റലിസം ഉപയോഗിച്ച് നിമിഷനേരം കൊണ്ട്  സദസിലുളളവരുെട മനസ് വായിച്ചു. ഇത്തരത്തില്‍ പ്രവീണിന്റെ  പ്രകടനങ്ങള്‍ സദസിന് നവ്യാനുഭവമായി.

കുട്ടികളക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.  രണ്ട് പതിറ്റാണ്ട് മുന്‍പ് നാവികസേനയിലെ ഏവിയേഷന്‍ വിങില്‍ നിന്ന് ലഫ്റ്റനന്റ് കമാന്‍ഡറായാണ് പ്രവീണ്‍ വിരമിച്ചത്. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...