കൊക്കൂൺ കൊൺഫറൻസ് കൊച്ചിയിൽ

cocoonagain-02
SHARE

സൈബർ സെക്യൂരിറ്റി വിഷയങ്ങളിൽ പൊലീസിന് വഴികാട്ടാൻ പന്ത്രണ്ടാമത് കൊക്കൂൺ കോൺഫ്രൻസ് ഈമാസം 25 മുതൽ. ഇന്റർപോൾ അടക്കം അന്വേഷണ ഏജൻസികളിൽ നിന്നും വിദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പരിപാടിക്കായി കൊച്ചിയിലെത്തും. ബാങ്കുകളുടെ ശൃംഖല തകർത്തുള്ള സാമ്പത്തിക തട്ടിപ്പുകൾ മുതൽ കുട്ടികളുടെ നഗ്നത പ്രചരിപ്പിക്കുന്നത് അടക്കമുള്ള സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ വർധിച്ച ജാഗ്രതയാണ് ലക്ഷ്യം.

സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടത്തിനൊപ്പം സൈബർ കുറ്റകൃത്യങ്ങളും പെരുകുന്നു. രാജ്യത്തെ മൊത്തം കണക്കെടുത്താൽ ഇരകൾ ആകുന്നവരിൽ മുന്നിൽ മലയാളികൾ ആണ്. കാരണം മറ്റൊന്നുമല്ല, സാങ്കേതിക വിദ്യയിലുള്ള വർധിച്ച ഇടപെടൽ തന്നെ. ഈ സാഹചര്യം മുന്നിൽകണ്ട് തുടങ്ങിയ കൊക്കൂൺ കോൺഫ്രൻസ് പന്ത്രണ്ടാം വർഷത്തിലേക്ക് എത്തുകയാണ്. രാജ്യന്തര അന്വേഷണ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കാൻ കഴിയുന്നു എന്നതാണ് നേട്ടം. ഇതിനൊപ്പം സൈബർഡോം പോലെയുള്ള സംവിധാനങ്ങൾ വിപുലീകരിക്കാനും കഴിയുന്നുണ്ട്.  ഇന്റർനെറ്റിലെ അധോലോകം എന്ന് അറിയപ്പെടുന്ന ഡാർക്ക് നെറ്റ് കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും താവളമാണ്. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നവർ കൊച്ചു കേരളത്തിലുമുണ്ട്. നിർദേശം കൊടുത്ത് പണമടച്ചാൽ ലഹരി വീട്ടിലെത്തും, ഇരുചെവി അറിയാതെ കാര്യം നടത്താൻ ക്വട്ടേഷൻ സംഘവും ഒറ്റ ക്ലിക്കിൽ വരും. പോലീസിന് ഇവരെ എത്തിപിടിക്കുക ഇപ്പോഴും ശ്രമകരമാണ്, അതിന് ആവശ്യമുള്ള പഠനങ്ങളും കൊക്കൂണിന്റെ ഭാഗമാണ്. 

കൊക്കൂൺ വഴി പരിശീലിപ്പിച്ച് എടുക്കുന്ന പൊലീസുകാരെ സേനയിലെ തുടർ പരിശീലന പരിപാടികൾക്ക് ഉപയോഗിക്കുന്നുണ്ട്. രാജ്യങ്ങളുടെയും ബാങ്കുകളുടെയും വെബ്സൈറ്റുകൾ തകർക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങൾ പതിവാക്കിയവരെ പ്രതിരോധിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഇന്റർപോൾ സഹായത്തോടെ സ്ഥിരം നിരീക്ഷണമുണ്ട്. ഇത്തരം ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കാനുള്ള സാധ്യതകൾ ആണ് ഇത്തവണയും കൊക്കൂൺ തേടുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...