പ്രളയമെടുത്ത തൂവൽ ചപ്പാത്ത് പുനർനിർമാണമില്ല; യാത്രാ ദുരിതത്തിൽ നെടുങ്കണ്ടം

bridge-weg
SHARE

പ്രളയകാലത്ത് തകര്‍ന്ന നെടുങ്കണ്ടം തൂവല്‍ ചപ്പാത്ത് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല.  അപകടാവസ്ഥയിലായ  പാലത്തിലൂടെ സാഹസിക യാത്ര നടത്തേണ്ട ഗതികേടിലാണ് നാട്ടുകാര്‍. കഴിഞ്ഞ മഴക്കാലത്ത് കല്ലാര്‍ ഡാം  തുറന്ന് വിട്ടതോടെയാണ് ചപ്പാത്ത് കൂടുതല്‍ തകര്‍ന്നത്.

മഹാപ്രളയകാലത്താണ് നെടുങ്കണ്ടം തൂവല്‍  ചപ്പാത്തിന്റെ ഒരു ഭാഗം തകര്‍ന്നത്. തുടര്‍ന്ന് നാട്ടുകാര്‍  താല്‍കാലികമായി ഗതാഗത സംവിധാനമൊരുക്കിയെങ്കിലും പാലം അപകടാവസ്ഥയിലാണ്. 

സ്‌കൂള്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കടന്ന് പോയാല്‍ പാലം തകരാന്‍ സാധ്യതയുള്ളതിനാല്‍ മറുകരയ്ക്ക് വലിയ വാഹനങങള്‍ കടത്തി വിടാറില്ല. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പോകേണ്ട കുട്ടികളെ ഓട്ടോറിക്ഷകളില്‍ ഇക്കരെ എത്തിച്ച് സ്‌കൂള്‍ ബസുകളില്‍ കയറ്റി വിടുകയാണ് ചെയ്യുന്നത്.ചപ്പാത്തിന്റെ സ്ഥാനത്ത് പുതിയ പാലം നിര്‍മിക്കണമെന്നാണ്  ആവശ്യം.

കഴിഞ്ഞ മഴക്കാലത്ത് കല്ലാര്‍ ഡാം തുറന്ന് വിട്ടതോടെയാണ് നാട്ടുകാര്‍  ഗതാഗത യോഗ്യമാക്കിയ ചപ്പാത്ത്  വീണ്ടും തകര്‍ന്നത്. 

 ഇടുക്കി ഡാമിലേയ്ക്ക് കല്ലാര്‍ ഡാമില്‍ നിന്നും വെള്ളം കൊണ്ടു പോകുന്ന മന്നാക്കുടി ടണല്‍ മുഖത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി, വലിയ പാറകല്ലുകള്‍ വീണ് ടണല്‍ മുഖം ഭാഗികമായി അടഞ്ഞിരുന്നു. വര്‍ഷം ഒന്ന് പിന്നിട്ടിട്ടും ടണല്‍ മുഖത്തെ തടസങ്ങള്‍ നീക്കം ചെയ്യാന്‍ വൈദ്യുതി വകുപ്പ് തയ്യാറായില്ല. ടണലിലൂടെയുള്ള നീരൊഴുക്ക് തടസപെട്ടതോടെ ഈ മഴക്കാലത്ത് കല്ലാര്‍ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയായിരുന്നു. തൂവല്‍ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്കും അപകടാവസ്ഥയിലായ പാലം പ്രതിസന്ധിയാണ്.

MORE IN CENTRAL
SHOW MORE
Loading...
Loading...