പുഴയ്ക്കലിലെ പാലം തുറക്കുന്നത് ഇനിയും വൈകും; പ്രതിഷേധവുമായി നാട്ടുകാർ

puzhakal
SHARE

തൃശൂര്‍ പുഴയ്ക്കലിലെ പുതിയ പാലം തുറക്കുന്നത് ഇനിയും രണ്ടാഴ്ച വൈകും. അപ്രോച്ച് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് കാരണം. പാലം തുറക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ തൃശൂര്‍ ...കുന്നംകുളം റൂട്ടില്‍ പണിമുടക്കി.

പാലം സെപ്തംബര്‍ രണ്ടിന് തുറക്കുമെന്നായിരുന്നു മന്ത്രി ജി.സുധാകരന്‍റെ പ്രഖ്യാപനം. അനില്‍ അക്കര എം.എല്‍.എ. രാപകല്‍ സമരം നടത്തിയപ്പോഴായിരുന്നു മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, മഴ തുടര്‍ന്നതിനാല്‍ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയായില്ല. ടാറിങ്ങും തീര്‍ന്നിട്ടില്ല. കോണ്‍ക്രീറ്റ് കട്ട വിരിക്കാനാണ് തീരുമാനം. ഇതു വിരിച്ചു പണി കഴിയുമ്പോഴേയ്ക്കും രണ്ടാഴ്ചയെടുക്കും. പാലം തുറക്കാത്തതിനാല്‍ ബദല്‍ മാര്‍ഗമെന്ന നിലയ്ക്കു നിലവിലെ പാലത്തിലെ കുഴി അടയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പുഴയ്ക്കലില്‍ റോഡ് തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. 

തൃശൂര്‍...കോഴിക്കോട് റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ അര മണിക്കൂറെങ്കിലും പുഴയ്ക്കല്‍ കുരുക്കില്‍ കാത്തുകിടക്കണം. മൂന്നു കിലോമീറ്റര്‍ ദൂരം ഇരുവശത്തും വണ്ടികളുടെ നീണ്ടനിരയാണ്. കോണ്‍ക്രീറ്റ് കട്ടവിരിയ്ക്കുന്നത് ഓണത്തിനു ശേഷം മതിയെന്ന ആവശ്യം ശക്തമാണ്. ഓണാവധിയ്ക്കു തിരക്കു കൂടുമ്പോള്‍ പുഴയ്ക്കല്‍ വഴിയുള്ള യാത്ര കൂടുതല്‍ ദുഷ്ക്കരമാകും.

MORE IN CENTRAL
SHOW MORE
Loading...
Loading...