മാറ്റത്തിനായ് ജലബജറ്റ് വേണം; കിസാൻ മേളയിൽ മന്ത്രി

kissanmela-web
SHARE

ജലബജറ്റ് തയ്യാറാക്കി കാര്‍ഷിക രംഗത്ത് മാറ്റം വരുത്തണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചിറ്റൂരില്‍ സംഘടിപ്പിച്ച ജലശക്തി അഭിയാന്‍ പദ്ധതിയുടെ കിസാന്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുളള രമ്യ ഹരിദാസ് എംപിയുടെ പ്രസംഗവും പാട്ടും വേറിട്ടതായി.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ ഷെഡ് പദ്ധതിയിലൂടെ 20 വര്‍ഷം വരെ മുന്‍കൂട്ടികണ്ട് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരും കാര്‍ഷിക കോളജുകളും കര്‍ഷകരെ സഹായമാകണം. ജലവിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍, ജല സംഭരണ സംരക്ഷണ രീതികള്‍ ജനങ്ങളിലേക്ക് എത്തണം. ഇതിന്റെ ഭാഗമായാണ് ജലശക്തി അഭിയാന്‍ പദ്ധതിയുടെ കിസാന്‍മേള സംഘടിപ്പിച്ചത്. കൃഷിയെക്കുറിച്ചും ജലസേചന മാര്‍ഗങ്ങളെക്കുറിച്ചും മന്ത്രിയും കൃഷി ഗവേഷകരും ശാസ്്ത്രീയ അറിവുകള്‍ പങ്കുവച്ചപ്പോള്‍ രമ്യ ഹരിദാസ് എംപി പ്രസംഗത്തിനൊപ്പം പാട്ടുംപാടി. പരിസ്ഥിതി സംരക്ഷിക്കണമെന്നതായിരുന്നു സന്ദേശം.കര്‍ഷകര്‍ക്കായി മണ്ണ് പരിശോധനയും പ്രദര്‍ശന മേളയും സംഘടിപ്പിച്ചിരുന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...