മലപ്പുറത്തിന് വീണ്ടും കൊച്ചിയുടെ കരുതൽ; അവശ്യ സാധനങ്ങളുമായി ഫയർഫോഴ്സ് ജീവനക്കാർ

fireforce-18
SHARE

പ്രളയ ദുരിതബാധിതർക്ക് അവശ്യ സാധനങ്ങളുമായി എറണാകുളം ഗാന്ധിനഗറിലെ അഗ്നിശമന സേനാംഗങ്ങൾ. സഹായം അധികം എത്തിച്ചേരാത്ത മലപ്പുറം ചാലിയാർ വെറ്റിലമുക്ക് കോളനിയിലേക്കാണ് കൊച്ചിയുടെ കരുതലെത്തുന്നത്.

അരി,കടല,ചെറുപയർ,നോട്ടുബുക്ക്,നാപ്കിൻ,വീട്ടുപകരണങ്ങൾ,തുണിത്തരങ്ങൾ തുടങ്ങി 24 ഇന ഉൽപന്നങ്ങളാണ് വെറ്റിലമുക്ക് കോളനിയിലേക്ക് അഗ്നിശമനസേന സംഘമെത്തിക്കുന്നത്. മൂന്നു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ ജീവനക്കാരുടെ ശ്രമഫലമായി ശേഖരിക്കാനായി.

ദുരിതാശ്വാസത്തിനായി കടയിൽനിന്ന് ചാക്കിൽകെട്ടി തുണി നൽകിയ വഴിയോരക്കച്ചടക്കാരൻ നൗഷാദിനെ ഫയർഫോഴ്സ് അധികൃതർ അനുമോദിച്ചു.നൗഷാദിനൊപ്പം ഫോട്ടോയെടുക്കാനും ജീവനക്കാർ മറന്നില്ല. 

MORE IN CENTRAL
SHOW MORE
Loading...
Loading...