ആലുവ തുരുത്തിന്റെ മുഖം മാറുന്നു; ഒരുങ്ങുന്നത് കൃഷി മ്യൂസിയവും ഫാം ടൂറിസവും

aluva-web
SHARE

ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ ഫാം ടൂറിസം പദ്ധതിയും നെല്‍കൃഷി മ്യൂസിയവും സജജ്മാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത് .ആയിരത്തി തൊളളായിരത്തി പത്തൊമ്പതില്‍ കൃഷി പാഠശാലയായി തുടങ്ങിയ കാര്‍ഷിക കേന്ദ്രത്തിന്‍റെ ശതാബ്ദി ആഘോഷപരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി ആലുവ നഗരത്തിൽ നിന്ന് വിളിപ്പാടകലെയാണ്  ആറര ഏക്കറില്‍ ഈ ഹരിതോദ്യാനം സ്ഥിതി ചെയ്യുന്നത് .

1919 ൽ രാജഭരണകാലത്ത് കൃഷിപാഠശാലയായിട്ടാിരുന്നു തുടക്കം. കാലാന്തരത്തില്‍ ഇവിടെ കൃഷി വികസിച്ചു. നാടന്‍ പശുക്കളും,ആടുകളും,താറാവുകളും തുടങ്ങി വളര്‍ത്തുമൃഗങ്ങളെയും ഇപ്പോള്‍ ഇവിടെ  പരിപാലിച്ചു  വരുന്നുണ്ട്. ൈജവവിത്തിനങ്ങള്‍ ജൈവകീടനാശിനികള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന തോട്ടം എന്ന പ്രത്യേകതയുമുണ്ട് തുരുത്തിലെ ഈ കൃഷിയിടത്തിന് . ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായാണ് ഇവിടെ കൃഷി മ്യൂസിയവും ഫാം ടൂറിസം പദ്ധതിയും തുടങ്ങാനുളള ജില്ലാ പഞ്ചായത്തിന്‍റെ തീരുമാനം.

ശതാബ്ദിയാഘോഷ പരിപാടികള്‍ നാളെ  കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

MORE IN CENTRAL
SHOW MORE
Loading...
Loading...