എറണാകുളത്തെ മാലിന്യമുക്തമാക്കാന്‍ ക്ലീന്‍ എറണാകുളം ഡ്രൈവ്

ernakulam
SHARE

എറണാകുളം ജില്ലയെ മാലിന്യമുക്തമാക്കാന്‍ ക്ലീന്‍ എറണാകുളം ഡ്രൈവ് . ദേശീയപാതയോരം വൃത്തിയാക്കി കൊണ്ട് ജില്ലാ കലക്ടര്‍ തന്നെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. മുട്ടം മുതല്‍ അമ്പാട്ടുകാവുവരെ ദേശീയപാതയോരം വൃത്തിയാക്കിക്കൊണ്ടാണ് ജില്ലാ കലക്ടര്‍  ക്ലീന്‍ എറണാകുളം ഡ്രൈവിന് തുടക്കമിട്ടത് .  സന്നദ്ധ പ്രവര്‍ത്തകരും കലക്ടര്‍ക്കൊപ്പം കൂടി.

രണ്ടാഴ്ച കൂടുമ്പോള്‍ ജില്ലയുടെ വിവിധ മേഖലകളില്‍  ഇതേ മാതൃകയില്‍ ശുചീകരണ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കുമെന്നാണ് കലക്ടറുെട പ്രഖ്യാപനം. ജില്ലയിലെ കോളജ് വിദ്യാര്‍ഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...