ശുദ്ധജലം കിട്ടാതെ പുതുശേരി; പരാതി പറഞ്ഞിട്ടും ഫലമില്ല; ദുരിതം

puthuserry-water-23
SHARE

പാലക്കാട്ടെ പുതുശേരി പഞ്ചായത്തില്‍ ശുദ്ധജലക്ഷാമം രൂക്ഷം. മലമ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുളള പ്രദേശമായിട്ടും ജലഅതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങുന്നു. പരാതി പറ‍ഞ്ഞിട്ടും ഫലമില്ലാതായതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാര്‍.

പുതുശേരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ‍് എടപ്പറമ്പിലെ ഒാമനയെപ്പോലെ നൂറിലധികം പേരാണ് വെളളമില്ലാതെ വിഷമിക്കുന്നത്– ഇനി ആരോട് പറയും. ആര് കേള്‍ക്കും ആര് പരിഹരിക്കും. വിലകൊടുത്ത് ദിവസവും ടാങ്കറില്‍ വെളളമെത്തിക്കാന്‍ പണമില്ല. ശുദ്ധജലവിതരണത്തിനായുളള ജലഅതോറിറ്റിയുടെ പൈപ്പുകളില്‍ വെളളമെത്തുന്നത് വല്ലപ്പോഴുമാണ്. 

കലങ്ങിമറിഞ്ഞ് ചെളി നിറഞ്ഞ വെളളമാണ് കഴിഞ്ഞദിവസം മലമ്പുഴയില്‍ നിന്ന് പൈപ്പിലെത്തിയത്. ചൂടാക്കി കുടിക്കാന്‍ പോലും പറ്റുന്നില്ലെന്ന് വീട്ടമ്മമാരുടെ പരാതി. 

െവളളം ലഭിക്കാത്തപ്പോഴും രണ്ടായിരം രൂപ വരെയാണ് ജലഅതോറിറ്റിക്ക് വെളളക്കരമായി അടയ്ക്കേണ്ടത്. കൊളയക്കോട്, നീളിക്കാട്, കുണ്ടുകാട്, കല്ലൂര്‍ക്കാട്, ലക്ഷംവീട് പ്രദേശങ്ങളിലും സമാനമായി ജലക്ഷാമം നേരിടുന്നു. ഒറ്റപ്പെട്ട പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് പഞ്ചായത്തും ജലഅതോറിറ്റിയും. 

MORE IN CENTRAL
SHOW MORE
Loading...
Loading...