കൊച്ചിയില്‍ നവ്യാനുഭവമായി സപ്തനൃത്തം

dance
SHARE

ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് കൊച്ചിയില്‍ സപ്തനൃത്തം . കാലടി ശ്രീശങ്കര സ്കൂള്‍ ഓഫ് ഡാന്‍സിന്‍റെ നേതൃത്വത്തിലാണ് ഏഴു യുവ നര്‍ത്തകിമാരുടെ നേതൃത്വത്തില്‍ നൃത്തപരിപാടി അരങ്ങേറിയത്.  

അവതരണത്തിലെ പുതുമായായിരുന്നു സ്പതനൃത്തം എന്നു പേരിട്ട നൃത്ത പരിപാടിയുടെ മുഖ്യാകര്‍ഷണം. നൃത്ത രംഗത്തെ യുവപ്രതിഭകളായ ഏഴു പേരാണ് നൃത്തപരിപാടിക്ക് നേതൃത്വം നല്‍കിയത്.  മാസങ്ങള്‍ നീണ്ട തയാറെടുപ്പിനൊടുവിലാണ് സപ്തനൃത്തം എന്ന ആശയം  നര്‍ത്തകിമാര്‍ അരങ്ങിലെത്തിച്ചത്.

ഡോ.സി.പി.ഉണ്ണികൃഷ്ണന്‍ ചിട്ടപ്പെടുത്തിയ നൃത്ത ചുവടുകള്‍ സുധാ പീതാംബരനാണ് നൃത്തം ഏകോപിപ്പിച്ചത്. ‌ഇടപ്പളളി നൃത്താസ്വാദക സദസാണ് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നൃത്തപരിപാടിക്ക് വേദിയൊരുക്കിയത് . 

MORE IN CENTRAL
SHOW MORE
Loading...
Loading...